ടി.സി.എസ് കേസ്: നിതാഖാന് ഇടക്കാല ജാമ്യമില്ല
text_fieldsമുംബൈ: നാസിക് ടി.സി.എസ് കേസിൽ ഒളിവിൽ കഴിയുന്ന പ്രോസസ് അസോസിയറ്റ് നിതാഖാൻ നാസിക് സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കൽ തിങ്കളാഴ്ചയിലേക്ക് നീട്ടി. ഹരജിയിൽ പ്രോസിക്യൂഷന് രേഖാമൂലം മറുപടി നൽകാൻ സമയം അനുവദിക്കുകയായിരുന്നു.
എന്നാൽ, മുൻകൂർ ജാമ്യഹരജിയിൽ വിധിപറയുംവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന നിതയുടെ ആവശ്യം കോടതി തള്ളി. രണ്ടുമാസം ഗർഭിണിയാണെന്നതിനാൽ മാനുഷിക പരിഗണന നൽകണമെന്നാണ് അഭിഭാഷകർ മുഖേന നിത ആവശ്യപ്പെട്ടത്. കേസിൽ എസ്.സി, എസ്.ടി നിയമം ചുമത്തിയതാണ് ഇടക്കാല ജാമ്യത്തിന് തടസ്സമായത്.
കേസിൽ നിതയുടെ പങ്ക് ഗുരുതരമാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും കോടതിയിൽ പറഞ്ഞ പ്രോസിക്യൂഷൻ പരാതിക്കാരിയും നിതയടക്കം ആരോപണവിധേയരും ഉൾപ്പെട്ട പിക്നിക്കുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സമർപ്പിക്കുകയും ചെയ്തു. നിർബന്ധിച്ച് മതംമാറ്റാൻ നിത ശ്രമിച്ചിട്ടില്ലെന്നും മതവികാരം വ്രണപ്പെടുത്തി എന്ന ആരോപണം മാത്രമാണുള്ളതെന്നും അവരുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

