You are here

ന്യൂസ്​ പോർട്ടൽ സ്​ഥാപക​െൻറ വീട്ടിൽ ആദായ നികുതി പരിശോധന

11:52 AM
11/10/2018
Raghav-Bahl.

ന്യൂഡൽഹി: ക്വിൻറ്​ വാർത്താ പോർട്ടൽ സ്​ഥാപകനായ രാഘവ്​ ബാഹ്​ലി​​െൻറ വീട്ടിൽ ആദായ നികുതി വകുപ്പ്​ പരി​േശാധന. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ്​ പരിശോധന നടത്തിയതെന്ന്​ അധികൃതർ അറിയിച്ചു. ഇന്ന്​ രാവി​െലയാണ്​ നോയിഡക്ക്​ സമീപമുള്ള വീട്ടിലും ഒാഫീസിലുമാണ്​ പരിശോധന നടത്തിയത്​. കേസുമായി ബന്ധപ്പെട്ട രേഖകളും മറ്റു തെളിവുകളും ശേഖരിക്കുന്നതിനുള്ള ശ്രമത്തിലാണെന്ന്​ ​അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. 

ബിസിനസുകാരു​െട നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മറ്റു ചിലരുടെ വീടുകളിലും സ്​ഥാപനങ്ങളിലും റെയ്​ഡ്​ നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. 
 

Loading...
COMMENTS