കാര്‍ഷികാവശ്യത്തിനുള്ള വെള്ളത്തിനും നികുതി നീക്കം
text_fieldsന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറുകളുമായി സഹകരിച്ച്, കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ജല ഉപയോഗത്തിന് നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.
ഭൂഗര്‍ഭജലം പാഴാക്കുന്നത് തടയലും ദുരുപയോഗം കുറക്കലും ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. കാർഷിക ആവശ്യത്തിന് വെള്ളം ലഭ്യമാക്കുകയും ഉപയോഗത്തിന് അനുസരിച്ച് നികുതി ചുമത്താനുമാണ് പദ്ധതി പ്രകാരം ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാനങ്ങളിലായി ആദ്യഘട്ടത്തില്‍ 22 പൈലറ്റ് പദ്ധതികള്‍ നടപ്പാക്കുമെന്നാണ് വിവരം. വെള്ളത്തിന്റെ നികുതി നിരക്ക് സംസ്ഥാനങ്ങള്‍ നിശ്ചയിക്കും.
കര്‍ഷകര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാന്‍ കഴിയുന്നതരത്തില്‍ മതിയായ വെള്ളം എത്തിക്കുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് കേന്ദ്ര ജലശക്തി മന്ത്രി സി.ആര് പാട്ടീലിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. പ്രത്യേക സ്ഥലത്ത് ആവശ്യമായ വെള്ളം ലഭ്യമാക്കുകയും ഉപയോക്താക്കള്‍ക്ക് അവര്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവിനെ അടിസ്ഥാനമാക്കി നികുതി ചുമത്തുന്നതുമാണ് പരിഗണിക്കുന്നതെന്നും മന്ത്രിയെ ഉദ്ധരിച്ച് ദേശീയപത്രം റിപ്പോർട്ട് ചെയ്തു.
വെള്ളത്തിന്റെ ദുരുപയോഗം തടയേണ്ടത് അത്യാവശ്യമാണെന്ന് കുടിവെള്ള, ശുചിത്വ വകുപ്പ് അഡീഷനല്‍ സെക്രട്ടറി അശോക് കെ മീണയും വ്യക്തമാക്കുന്നു. നിലവിലെ കണക്ക് അനുസരിച്ച് 239.16 ബില്യൺ ക്യുബിക് മീറ്റർ ജല ചൂഷണമാണ് രാജ്യത്ത് നടക്കുന്നത്. ഇതിൽ 87 ശതമാനവും കാർഷിക മേഖലയിലാണെന്നാണ് റിപ്പോർട്ട്. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങൾ കർഷകരിൽനിന്ന് ജല നികുതി ഈടാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

