Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Robert Vadra
cancel
Homechevron_rightNewschevron_rightIndiachevron_rightഅനധികൃത വസ്​തു...

അനധികൃത വസ്​തു ഇടപാട്​; ആദായ നികുതി വകുപ്പ്​ ​റോബർട്ട്​ വ​ദ്രയുടെ ഓഫിസിൽ

text_fields
bookmark_border

ന്യൂഡൽഹി: പ്രമുഖ വ്യവസായിയും കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട്​ വദ്രയുടെ മൊഴി ആദായ നികുതി വകുപ്പ്​ രേഖപ്പെടുത്തും. വസ്​തു ഇടപാടുമായി ബന്ധപ്പെട്ടാണ്​ ആദായ നികുതി വകുപ്പ്​ അധികൃതർ കിഴക്കൻ ഡൽഹിയിലെ സുഖ്​ദേവ്​ വിഹാറിലെ വദ്രയുടെ ഓഫിസിലെത്തിയത്​.

അനധികൃത സ്വത്ത്​ സമ്പാദനവുമായി ബന്ധപ്പെട്ട്​ നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ്​ വദ്ര. ലണ്ടനിൽ അനധികൃത സ്വത്ത്​ സമ്പാദിച്ചുവെന്ന കേസാണ്​ ഇതിൽ ​​പ്രധാനം. 2018ൽ രജിസ്റ്റർ ചെയ്​ത കേസിൽ നിരന്തരം ഇദ്ദേ​ഹത്തെ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ചോദ്യം ചെയ്യുകയും ചെയ്​തിരുന്നു.

2015ൽ വദ്രയുടെ കമ്പനിക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിന്​ മറ്റൊരു കേസ്​ രജിസ്​റ്റർ ചെയ്​തിരുന്നു. രാജസ്​ഥാനിലെ ബിക്കനേറിൽ പാവങ്ങളുടെ പുനരധിവാസത്തിനായി സ്​കൈലൈറ്റ്​ ഹോസ്പിറ്റാലിറ്റി സ്​ഥലം ഏറ്റെടുത്തു. കുറഞ്ഞ ചിലവിൽ 69.55 ഹെക്​ടർ ഭൂമി സ്വന്തമാക്കുകയും അനധികൃത വിൽപ്പനയിലൂടെ 5.15 കോടി സ്വന്തമാക്കിയതായാണ്​ കേസ്​. കൂടാതെ ഗുരുഗ്രാമിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും വദ്രക്കെതിരെ കേസ്​ അന്വേഷണം നടക്കുന്നുണ്ട്​. അതേസമയം, ഓഫിസിൽ പരിശോധനക്കായല്ല പോകുന്നതെന്ന്​ ആദായനികുതി വകുപ്പ്​ അറിയിച്ചിരുന്നു.

എന്നാൽ, കേസുകൾക്ക്​ പിന്നിൽ രാഷ്​ട്രീയ വൈരാഗ്യമാണെന്നാണ്​ റോബർട്ട്​ വദ്രയുടെ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Income taxRobert VadraRobert vadra Property case
News Summary - Tax Officials At Robert Vadra Office To Record Statement In Property Case
Next Story