Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഒാപ്പറേഷൻ ക്ലീൻ മണി':...

'ഒാപ്പറേഷൻ ക്ലീൻ മണി': നികുതി വകുപ്പ്​ ഒരു കോടി ബാങ്ക്​ അക്കൗണ്ടുകൾ പരിശോധിക്കുന്നു

text_fields
bookmark_border
ഒാപ്പറേഷൻ ക്ലീൻ മണി: നികുതി വകുപ്പ്​ ഒരു കോടി ബാങ്ക്​ അക്കൗണ്ടുകൾ പരിശോധിക്കുന്നു
cancel

ന്യൂഡൽഹി: കള്ളപ്പണം തടയുന്നതിനുള്ള നീക്കങ്ങൾ ശക്​തമാക്കുന്നതി​​െൻറ ഭാഗമായി ഒരു കോടി ബാങ്ക്​ അക്കൗണ്ടുകൾ നികുതി വകുപ്പ്​ പരിശോധിക്കുന്നു. 18 ലക്ഷം ബാങ്ക്​ അക്കൗണ്ട്​ ഉടമകളോട്​ വരുമാനത്തി​​െൻറ സ്രോതസ് വെളിപ്പെടുത്താനും നികുതി വകുപ്പ്​ ആവശ്യപ്പെട്ടിട്ടുണ്ട്​. 

നോട്ട്​ പിൻവലിക്കലി​​െൻറ ഭാഗമായി രാജ്യത്തെ ബാങ്ക്​ അക്കൗണ്ടുകളിൽ കള്ളപണം നിക്ഷേപിക്കപ്പെ​േട്ടാ എന്നത്​ നികുതി വകുപ്പ്​ പരിശോധിച്ചതായി ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതിൽ 18 ലക്ഷം അക്കൗണ്ടുകൾ സംശയാസ്​പദമായി കണ്ടെത്തിയിട്ടുണ്ട്​. ഇവരോട്​​ അക്കൗണ്ടിലെ വരുമാനത്തി​​െൻറ സ്രോതസ്​ വെളിപ്പെടുത്താൻ ഇമെയിലിലൂടെയും എസ്​.എം.എസിലൂടെയും ആവശ്യപ്പെട്ടിട്ടുണ്ട്​. ആവശ്യമെങ്കിൽ ഇവർക്ക്​ നോട്ടീസ്​ നൽകും. അസിസ്​റ്റൻറ്​ കമീഷണറിൽ കുറയാത്ത ഉദ്യോഗസ്ഥനാവും നോട്ടീസ്​ നൽകുകയെന്നും നികുതി വകുപ്പ്​ അറിയിച്ചു.

നവംബർ 8ാം തീയതിയിലെ നോട്ട്​പിൻവലിക്കലിന്​ ശേഷം രാജ്യത്തെ ബാങ്ക്​ അക്കൗണ്ടുകൾ വൻ​തോതിൽ കള്ളപണം നിക്ഷേപിക്കപ്പെട്ടുവെന്ന്​ പരക്കെ ആക്ഷേപമുയർന്നിരുന്നു. ജൻധൻ അക്കൗണ്ടുകളിലും ഇത്തരത്തിൽ കള്ളപണം നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇൗയൊരു സാഹചര്യത്തിലാണ്​ കള്ളപ്പണം കണ്ടെത്തുന്നതിനായി 'ഒാപ്പറേഷൻ ക്ലീൻ മണി'യുമായി നികുതി വകുപ്പ്​ രംഗത്തെത്തിയിരിക്കുന്നത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black moneytax department
News Summary - Tax Dept Scans 1-Cr Accounts Under 'Operation Clean Money'
Next Story