ടാറ്റ നാനോ നഗരത്തിലെ തിരക്ക് വർധിപ്പിച്ചു
text_fieldsന്യൂഡൽഹി: ടാറ്റയുടെ വില കുറഞ്ഞ മോഡൽ നാനോ നഗരത്തിലെ ട്രാഫിക് വർധിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി മൻസുക് മൻഡാവിയ. ഡൽഹിയിലെ സ്വകാര്യ ചടങ്ങിൽ വെച്ചാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിത്. നമുക്ക് സുസ്ഥിരമായ നഗര ഗതാഗത സംവിധാനമാണ് വേണ്ടതെന്നും രാജ്യത്തിന് ഏറ്റവും അനുയോജ്യം ഇത്തരം സംവിധാനമാണെന്നും കേന്ദ്ര മന്ത്രി സുസ്ഥിര നഗര ഗതാഗതത്തെ കുറിച്ച് നടത്തിയ സെമിനാറിൽ പറഞ്ഞു.
എല്ലാവരും ജൈവ ഇന്ധനത്തെ കുറിച്ചും ഇലക്ട്രിക്, െഹെബ്രിഡ് വാഹനങ്ങളെക്കുറിചും നിരന്തരമായി സംസാരിക്കുന്നുണ്ട്. ഇന്ത്യക്ക് അനുയോജ്യം ഇത്തരം സംവിധാനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പല പ്രമുഖ വ്യക്തികളും സൈക്കിളുകൾ കൂടുതലായി ഉപയോഗിക്കുന്നതിനുള്ള പ്രചാരണം നടത്തുന്നുണ്ട്. കൂടുതൽ പേർ ഇൗ പ്രചാരണവുമായി മുന്നോട്ട് വന്നാൽ അത് രാജ്യത്തിന് ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു.