കേന്ദ്രം പണം നൽകുന്നില്ല; പട്ടികവിഭാഗം വിദ്യാർഥികൾക്കുള്ള സഹായം ‘ടിസ്സ്’ നിർത്തലാക്കുന്നു
text_fieldsമുംബൈ: കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പണം നൽകാത്തതിനെ തുടർന്ന് പട്ടികജാതി, വർഗക്കാർക്കുള്ള ഫീസിളവുകൾ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സയൻസ് (ടിസ്സ്) നിർത്തലാക്കുന്നു. അടുത്തമാസം ആരംഭിക്കുന്ന പുതിയ അധ്യയനവർഷം മുതൽ ഫീസിളവുകളുണ്ടാകില്ലെന്ന് ടിസ്സ് അധികൃതർ സർക്കുലറിലൂടെ വിദ്യാർഥികളെ അറിയിച്ചു.
പട്ടികജാതി, പട്ടികവർഗക്കാർക്ക് ഫീസിൽ ഇളവ് നൽകുേമ്പാൾ ആ പണം കേന്ദ്ര സാമൂഹികക്ഷേമ, ആദിവാസി കാര്യ വകുപ്പുകളും സംസ്ഥാന സർക്കാറുമാണ് ടിസ്സിന് നൽകിയിരുന്നത്. 20 കോടി രൂപ ഇൗയിനത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നൽകാനുണ്ടെന്നും ആവർത്തിച്ച് അപേക്ഷിച്ചിട്ടും നൽകുന്നില്ലെന്നും ടിസ്സ് പറയുന്നു. ട്യൂഷൻ, ഹോസ്റ്റൽ, ഭക്ഷണ ഫീസുകൾ സ്വയം സമാഹരിക്കാനാണ് പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളോട് ടിസ്സ് ആവശ്യപ്പെടുന്നത്.
വിദ്യാഭ്യാസ വായ്പ ലഭ്യമാക്കാൻ ബാങ്കുകളുമായി ധാരണയായതായും ടിസ്സ് പറയുന്നു. ഇതേ കാരണം പറഞ്ഞ് നേരത്തേ പിന്നാക്ക വിഭാഗക്കാർക്കുള്ള ഫീസിളവ് ടിസ്സ് നിർത്തലാക്കിയിരുന്നു.
പാർശ്വവത്കരിക്കപ്പെട്ടവർക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാകാതിരിക്കാനുള്ള ബോധപൂർവ ശ്രമമാണ് സർക്കാറിേൻറതെന്നാണ് ടിസ്സിലെ പൂർവവിദ്യാർഥികളുടെ പ്രതികരണം. ഇതിനിടയിൽ വിദ്യാർഥികൾ ആധാർ കാർഡും വിരലടയാളവും സമർപ്പിക്കണമെന്നും ടിസ്സ് ആവശ്യപ്പെട്ടിട്ടുണ്ട്. അനുസരിക്കാത്തവരെ തുടർന്നുപഠിക്കാൻ അനുവദിക്കില്ലെന്നും സർക്കുലറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
