ടൗട്ടെ ചുഴലിക്കാറ്റ്: കേസർ മാമ്പഴത്തിന്‍റെ രുചി ഇക്കുറിയുണ്ടാവില്ല
text_fieldsഅഹമ്മദാബാദ്: ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിലെ കേസർ മാമ്പഴത്തിന്‍റെ വിളവെടുപ്പിനേയും ബാധിച്ചുവെന്ന് റിപ്പോർട്ട്. കേസർ വിഭാഗത്തിൽ പെടുന്ന മാങ്ങകളുടെ കൃഷി നടക്കുന്ന പ്രധാന സ്ഥലങ്ങളായ ഗിർ-സോമനാഥ്, അമറേലി, ജുനഗഢ് എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് വൻ നാശമാണ് വിതച്ചത്. ഇതോടെ പ്രധാന വിപണിയായ തലാല മാർക്കറ്റിങ് യാർഡിലേക്കുള്ള മാങ്ങളുടെ വരവിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്.
45 ശതമാനം മാങ്ങകൾ മാത്രമാണ് കർഷകർ വിളവെടുത്തത്. ബാക്കി 55 ശതമാനം വിളവെടുത്തിരുന്നില്ല. ഇതിൽ 95 ശതമാനവും ചുഴലിക്കാറ്റിൽ നശിച്ചുവെന്ന് തലാല മാർക്കറ്റിങ് യാർഡ് സെക്രട്ടറി ഹാർസുഖ് ജർസാനിയ പറഞ്ഞു. ഈ സീസണിൽ ഇനി കുടുതൽ വിളവുണ്ടാകാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചുഴലിക്കാറ്റിനെ തുടർന്ന് കർഷകർക്ക് 25 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. ചുഴലിക്കാറ്റിനെ തുടർന്ന് 75 ശതമാനം മാങ്ങകളും താഴെ വീണുപോയെന്ന് കർഷകനായ പ്രവീൺ പേട്ടാലിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

