Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബലാത്സംഗ കേസിൽ തരുൺ തേജ്പാലിനെ കുറ്റമുക്തനാക്കി
text_fieldsbookmark_border
പനാജി: തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാലിനെ ബലാൽസംഗ കേസിൽ കുറ്റമുക്തനാക്കി. ജൂനിയറായ സഹപ്രവർത്തകയെ ലിഫ്റ്റിൽ വെച്ച് ബലാൽസംഗം ചെയ്തു എന്നായിരുന്നു കേസ്. ഗോവയിലെ വിചരണക്കോടതിയാണ് തരുൺ തേജ്പാലിനെ വെറുതെ വിട്ടത്.
2013 നവംബർ ഏഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഗോവയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ച് ന്യൂസ് മാഗസിൻ ഫെസ്റ്റിവെലിനിടെയായിരുന്നു സംഭവം.
തേജ്പാൽ ആവശ്യപ്പെട്ടതനുസരിച്ച് അടച്ചിട്ട കോടതിമുറിയിലായിരുന്നു വിചാരണ നടപടികൾ നടന്നത്. ലൈഗിംക പീഡനം, തടഞ്ഞുവെക്കൽ, ബലാൽസംഗം തുടങ്ങി എല്ലാ കേസുകളിൽ നിന്നും തേജ്പാലിനെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

