Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ​ൻ.​സി.​പി​ വിട്ട...

എ​ൻ.​സി.​പി​ വിട്ട താരിഖ് അൻവർ കോൺഗ്രസിൽ

text_fields
bookmark_border
എ​ൻ.​സി.​പി​ വിട്ട താരിഖ് അൻവർ കോൺഗ്രസിൽ
cancel

ന്യൂഡൽഹി: ശ​ര​ദ്​ പ​വാ​റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് എ​ൻ.​സി.​പി​ വിട്ട മുതിർന്ന നേതാവ് താരിഖ് അൻവർ കോൺഗ്രസിൽ ചേർന്നു. അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കോൺഗ്രസിൽ ചേരുന്ന വിവരം പ്രഖ്യാപിച്ചത്. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും മറ്റ് പാർട്ടി പ്രവർത്തകരും താരിഖ് അൻവറിനൊപ്പം ഉണ്ടായിരുന്നു.

റ​ഫാ​ൽ ഇ​ട​പാ​ടി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​േ​ര​ന്ദ്ര മോ​ദി​യെ ശ​ര​ത്​ പ​വാർ ന്യാ​യീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെയാണ് രാ​ഷ്​​ട്രീ​യ വ​ലം​കൈയായിരുന്ന താ​രി​ഖ്​ അ​ൻ​വ​ർ എ​ൻ.​സി.​പി വി​ട്ടുന്നതായി പ്രഖ്യാപിച്ചത്. പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സ്​ സം​യു​ക്ത പാ​ർ​ല​െ​മ​ന്‍ററി സ​മി​തി (ജെ.​പി.​സി) അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ൽ ത​ന്നെ ന​രേ​ന്ദ്ര മോ​ദി​യെ സം​ര​ക്ഷി​ക്കു​ന്ന വി​ധം യു.​പി.​എ സ​ഖ്യ​ക​ക്ഷി​യു​ടെ നേ​താ​വ്​ സം​സാ​രി​ച്ച​ത്​ ശ​രി​യാ​യി​ല്ലെ​ന്നാണ്​ അ​ൻ​വ​റിന്‍റെ നിലപാട്.

​എൻ.സി.പി വിട്ടതിന് പിന്നാലെ ബി​ഹാ​റി​ലെ ക​തി​ഹാ​ർ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ൽ​ നി​ന്നു​ള്ള എം.പി സ്ഥാനവും അൻവർ രാജിവെച്ചിരുന്നു. മഹാ​രാ​ഷ്​​​ട്ര​യി​ൽ ​നി​ന്നു​ള്ള എ​ൻ.​സി.​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റിയും സം​സ്​​ഥാ​ന ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ മു​ൻ ചെ​യ​ർ​മാ​നുമായ മു​നാ​ഫ്​ ഹ​ക്കീ​മും പ​വാ​റി​​ന്‍റെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച്​ പാ​ർ​ട്ടി പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​ നി​ന്ന്​ രാ​ജി​വെ​ച്ച് താ​രി​ഖ്​ അ​ൻ​വ​റി​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കുകയും ചെയ്തിട്ടുണ്ട്.

റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​ൽ ന​രേ​ന്ദ്ര മോ​ദി​യു​ടെ ഉ​ദ്ദേ​ശ​ശു​ദ്ധി​യെ ജ​ന​ങ്ങ​ൾ സം​ശ​യി​ക്കി​ല്ലെ​ന്നാ​ണ്​ ശ​ര​ത്​ പ​വാ​ർ മ​റാ​ഠി ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ​ത്. പോ​ർ​വി​മാ​ന​ത്തി​​​​​െൻറ സാ​േ​ങ്ക​തി​ക കാ​ര്യ​ങ്ങ​ൾ പ​ര​സ്യ​മാ​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ ആ​വ​ശ്യ​​ത്തി​ൽ ക​ഴ​മ്പി​ല്ല. വി​മാ​ന​ത്തി​​​​​െൻറ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്ന​തു​ കൊ​ണ്ട്​ ദോ​ഷ​മൊ​ന്നു​മി​ല്ല. മോ​ദി​യെ​ക്കു​റി​ച്ച്​ ജ​ന​ങ്ങ​ൾ​ക്ക്​ സം​ശ​യ​മി​ല്ല.

പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ സ​ർ​ക്കാ​റി​​​​​െൻറ ഭാ​ഗം അ​വ​ത​രി​പ്പി​ച്ച​തി​ലാ​ണ്​ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​യ​ത്. ഇ​പ്പോ​ൾ ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി​യാ​ണ് അ​വ​ർ​ക്കു പ​ക​രം ഇ​ക്കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന​തെ​ന്നും പ​വാ​ർ പ​റ​ഞ്ഞിരുന്നു. തുടർന്ന് പവാറിന്‍റെ നിലപാടിനെ റഫാൽ വിവാദത്തിൽ മോദിയെ ന്യായീകരിക്കാനായി ബി.​ജെ.​പി ഏ​റ്റു​പി​ടി​ച്ചിരുന്നു.

കോ​ൺ​ഗ്ര​സിന്‍റെ ബി​ഹാ​ർ പി.​സി.​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന താ​രി​ഖ്​ അ​ൻ​വ​ർ, മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ശ​ര​ത്​ പ​വാ​ർ, പി.​എ. സാ​ങ്​​മ എ​ന്നി​വ​ർ ചേ​ർ​ന്ന്​ തൊ​ണ്ണൂ​റു​ക​ളി​ലാ​ണ്​ എ​ൻ.​സി.​പി​ക്ക്​ രൂ​പം ന​ൽ​കി​യ​ത്. വി​ദേ​ശ വം​ശ​ജ​യാ​യ സോ​ണി​യ ഗാ​ന്ധി കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​യാ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ പ​ടി​യി​റ​ക്കം.

ദേ​ശീ​യ​ത​ല​ത്തി​ലും മ​ഹാ​രാ​ഷ്​​ട്ര​യി​ലും എ​ൻ.​സി.​പി പി​ന്നീ​ട്​ കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യ​ത്തി​ലാ​യി. സാ​ങ്​​മ പി​ന്നീ​ട്​ എ​ൻ.​സി.​പി വി​ട്ട് സ്വന്തം പാർട്ടി രൂപീകരിച്ചു. രാ​ഹു​ൽ ഗാ​ന്ധി അ​ധ്യ​ക്ഷ​നാ​യ​തു കൊ​ണ്ട്​ കോ​ൺ​ഗ്ര​സി​ൽ തി​രി​ച്ചെ​ത്താ​ൻ താ​രി​ഖ്​ അ​ൻ​വ​റി​ന്​​ സാ​േ​ങ്ക​തി​ക ത​ട​സം ഇ​ല്ലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressncpmalayalam newsTariq AnwarRahul Gandhi
News Summary - Tariq Anwar joins Congress -India News
Next Story