Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘തരംഗ് ശക്തി 2026’ ജോധ്പൂരിൽ തുടക്കം; 40ലേറെ രാജ്യങ്ങൾ പങ്കെടുക്കും

text_fields
bookmark_border
‘തരംഗ് ശക്തി 2026’ ജോധ്പൂരിൽ തുടക്കം; 40ലേറെ രാജ്യങ്ങൾ പങ്കെടുക്കും
cancel

രാജസ്ഥാനിലെ ജോധ്പൂരിൽ ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര വ്യോമാഭ്യാസമായ ‘തരംഗ് ശക്തി 2026’ ശനിയാഴ്ച ആരംഭിച്ചു. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 12 വരെ നടക്കുന്ന അഭ്യാസത്തിൽ 40ലേറെ രാജ്യങ്ങൾ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യോമസേനാ സംഘങ്ങളെ ഇന്ത്യൻ വ്യോമസേന ജോധ്പൂരിൽ സ്വാഗതം ചെയ്തു. ഫ്രാൻസ്,യു.എ.ഇ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്.

ഫ്രഞ്ച് എയർ ആൻഡ് സ്പേസ് ഫോഴ്‌സ് ഏഴ് റഫാൽ യുദ്ധവിമാനങ്ങളുമായാണ് അഭ്യാസത്തിനെത്തിയത്. ഇന്ത്യ ഫ്രാൻസിന്റെ പ്രധാന തന്ത്രപ്രധാന പങ്കാളിയാണെന്നും ഇരു രാജ്യങ്ങളുടെയും വ്യോമസേനകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിൽ അഭ്യാസത്തിന് പ്രാധാന്യമുണ്ടെന്നും ഫ്രഞ്ച് എയർ ഡിഫൻസ് ആൻഡ് എയർ ഓപ്പറേഷൻസ് കമാൻഡിന്റെ ഡെപ്യൂട്ടി കമാൻഡർ ജൂലിയൻ സബീൻ പറഞ്ഞു.

അമേരിക്ക രണ്ട് മുതൽ മൂന്ന് വരെ എഫ്-35 അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ അഭ്യാസത്തിനായി വിന്യസിക്കുമെന്നാണ് വിവരം. യു.എ.ഇ എഫ്-16 യുദ്ധവിമാനങ്ങളുമായും പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗതാഗതവിമാനങ്ങൾ ഉൾപ്പെടെയുള്ള സഹായവിമാനങ്ങളും അഭ്യാസത്തിന്റെ ഭാഗമാകും.

ഇന്ത്യൻ വ്യോമസേനയുടെ റഫാൽ, സുഖോയ്-30 യുദ്ധവിമാനങ്ങൾക്കൊപ്പം എയർബോൺ എർളി വാണിങ് ആൻഡ് കൺട്രോൾ (AEW&C) വിമാനങ്ങൾ, ഗതാഗതവിമാനങ്ങൾ, ആകാശത്ത് ഇന്ധനം നിറയ്ക്കുന്ന ടാങ്കർ വിമാനങ്ങൾ എന്നിവയും അഭ്യാസത്തിൽ പങ്കെടുക്കും. ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസമായ ‘വീർ ഗാർഡിയൻ’ ജോധ്പൂർ വ്യോമതാവളത്തിൽ നടന്നതിന് പിന്നാലെയാണ് ‘തരംഗ് ശക്തി 2026’ ആരംഭിച്ചത്.

2024ലാണ് തരംഗ് ശക്തിയുടെ ആദ്യ പതിപ്പ് നടന്നത്. അന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഈ അഭ്യാസത്തെ പങ്കാളി രാജ്യങ്ങളുമായുള്ള സഹകരണം, ഏകോപനം, വിശ്വാസം എന്നിവ ശക്തിപ്പെടുത്താനുള്ള ശ്രമമെന്ന് വിശേഷിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tarang Shakti 2026 begins in Jodhpur; over 40 countries will participate
Next Story