Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'വിജയം അ​െല്ലങ്കിൽ...

'വിജയം അ​െല്ലങ്കിൽ മരണം' -കി​സാ​ൻ പ​രേ​ഡി​ൽ മാ​റ്റ​മി​ല്ല

text_fields
bookmark_border
farmers protest
cancel
camera_alt

ന്യൂ​ഡ​ൽ​ഹി വി​ജ്ഞാ​ൻ ഭ​വ​നി​ൽ സ​ർ​ക്കാ​റു​മാ​യി ന​ട​ന്ന എ​ട്ടാം വ​ട്ട ച​ർ​ച്ച​യി​ൽ ‘വി​ജ​യം

അ​ല്ലെ​ങ്കി​ൽ മ​ര​ണം’ എ​ന്ന്​ പ​ഞ്ചാ​ബി​യി​ൽ എ​ഴു​തിക്കാണി​ക്കു​ന്ന നേ​താ​വ്​

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​​ങ്ങ​ൾ​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​രും കേ​​ന്ദ്ര സ​ർ​ക്കാ​റു​മാ​യി ന​ട​ത്തി​യ എ​ട്ടാം വ​ട്ട ച​ർ​ച്ച​യും തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു. നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​തെ മ​ട​ങ്ങി​ല്ലെ​ന്ന്​ നേ​താ​ക്ക​ൾ​ വ്യ​ക്ത​മാ​ക്കി. റി​പ്പ​ബ്ലി​ക്​ ദി​ന​ത്തി​ലെ കി​സാ​ൻ പ​രേ​ഡു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ അ​വ​ർ അ​റി​യി​ച്ചു. ജ​നു​വ​രി 15ന്​ ​ഒ​മ്പ​താം വ​ട്ട ച​ർ​ച്ച​ക്കു​ള്ള സ​ർ​ക്കാ​റി​െൻറ ക്ഷ​ണം സ്വീ​ക​രി​ക്ക​ണ​മോ എ​ന്ന്​ 11ന്​ ​തീ​രു​മാ​നി​ക്കു​മെ​ന്നും പ​റ​ഞ്ഞു.

'വിജയം; അ​ല്ലെ​ങ്കി​ൽ മ​രണം' എ​ന്ന പ്ല​ക്കാ​ർ​ഡു​മാ​യി ച​ർ​ച്ച​ക്കെ​ത്തി​യ ക​ർ​ഷ​ക​ർ നി​യ​മം പി​ൻ​വ​ലി​ക്കു​ന്ന തീ​രു​മാ​ന​മി​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ മൗ​നം ഭ​ജി​ച്ചു. തു​ട​ർ​ന്ന്​ ഇ​രു​കൂ​ട്ട​രും വാ​ഗ്വാ​ദ​വു​മു​ണ്ടാ​യി. ഇൗ ​മാ​സം 11ന്​ ​സു​പ്രീം​കോ​ട​തി കേ​സ്​ പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്ന്​ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യ​പ്പോ​ൾ 'അ​തി​ന്​ ഞ​ങ്ങ​ളാ​രും കോ​ട​തി​യി​ൽ പോ​യി​ട്ടി​ല്ല​ല്ലോ' എ​ന്നാ​യി​രു​ന്നു ക​ർ​ഷ​ക​രു​ടെ മ​റു​പ​ടി.

അ​ത്​ ത​ങ്ങ​ളു​ടെ പ​ണി​യ​ല്ല. നി​യ​മം​ത​ന്നെ മാ​റ്റ​ണ​മെ​ന്ന്​​ ആ​വ​ശ്യ​പ്പെ​ടു​​ന്ന ത​ങ്ങ​ൾ നി​യ​മ​ത്തി​െൻറ സാ​ധു​ത പ​രി​ശോ​ധി​ക്കേണ്ട കാ​ര്യ​മെ​ന്താ​ണെ​ന്നും അ​വ​ർ ചോ​ദി​ച്ചു. കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പ​ഞ്ചാ​ബി​നും ഹ​രി​യാ​ന​ക്കും മാ​ത്ര​മു​ണ്ടാ​ക്കി​യ​ത​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച​യി​ൽ പ​റ​ഞ്ഞു. ക​ർ​ഷ​ക​രു​മാ​യി വി​ജ്ഞാ​ൻ ഭ​വ​നി​ൽ ച​ർ​ച്ച ന​ട​ത്തു​ന്ന​തി​െൻറ ത​ലേ​ന്ന്​ പി​ന്നാ​മ്പു​റ​ത്തു​കൂ​ടി സി​ഖ്​ മ​ത​പു​രോ​ഹി​ത​നെ മ​ധ്യ​സ്ഥ​നാ​ക്കി ക​ർ​ഷ​ക സ​മ​രം തീ​ർ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തി​യ നീ​ക്കം പൊ​ളി​ഞ്ഞി​രു​ന്നു.

നി​യ​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന്​ കേ​ന്ദ്ര കൃ​ഷി മ​ന്ത്രി ന​രേ​ന്ദ്ര സി​ങ്​​ തോ​മ​ർ ച​ർ​ച്ച​ക്കു ശേ​ഷം പ​റ​ഞ്ഞു. നി​യ​മം പി​ൻ​വ​ലി​ക്കു​ക​യ​ല്ലാ​തെ മ​റ്റെ​ന്തെ​ങ്കി​ലും വ​ഴി​യു​ണ്ടോ എ​ന്ന്​ ചോ​ദി​ച്ച​പ്പോ​ൾ ഇ​ല്ലെ​ന്നാ​ണ്​ ക​ർ​ഷ​ക നേ​താ​ക്ക​ൾ പ​റ​ഞ്ഞ​ത്. അ​തി​നാ​ൽ, 15ന്​ ​വീ​ണ്ടും ച​ർ​ച്ച ന​ട​ത്താ​മെ​ന്ന്​ പ​റ​ഞ്ഞ്​ എ​ട്ടാം വ​ട്ട ച​ർ​ച്ച അ​വ​സാ​നി​പ്പി​ച്ചു​വെ​ന്നും തോ​മ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Republic Day parad
News Summary - Tanks on one side, tractors on other during Republic Day parade: Farmers warn govt ahead of 8th round of talks
Next Story