ഗുജറാത്തിൽ തനിഷ്ക് സ്റ്റോറിന് നേരെ ആക്രമണം
text_fieldsഅഹമ്മദാബാദ്: പരസ്യ വിവാദത്തിൽ ഹിന്ദുത്വ ശക്തികളിൽ നിന്ന് ഭീഷണി ഉയരുന്നതിനിടെ ഗുജറാത്ത് ഗാന്ധിദാമിലെ തനിഷ്ക് ഷോറൂം ആക്രമിക്കപ്പെട്ടു. ഷോറും മാനേജറെ കൊണ്ട് അക്രമി സംഘം മാപ്പ് എഴുതി വാങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ച രാവിലെയാണ് തനിഷ്ക് ഷോറും ആക്രമിക്കപ്പെട്ടത്.
കച്ച് ജില്ലയിലെ ഹിന്ദുക്കളുടെ വികാരത്തെ മുറപ്പെടുത്തുന്ന പരസ്യം പ്രസിദ്ധീകരിച്ചതിൽ മാപ്പ് ചോദിക്കുന്നുവെന്ന് തനിഷ്ക് മാനേജർ അക്രമി സംഘത്തിന് ഏഴുതി നൽകിയെന്നാണ് റിപ്പോർട്ട്. എന്നാൽ അക്രമവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ഹൈന്ദവ മത വിശ്വാസിയായ മരുമകളുടെ സീമന്ത ചടങ്ങ് ആഘോഷിക്കുന്ന മുസ്ലിം കുടുംബത്തെയാണ് തനിഷ്ക് പരസ്യത്തിൽ ചിത്രീകരിച്ചത്. ഇത് ലവ് ജിഹാദാണെന്ന് ആരോപിച്ചായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഹിന്ദുത്വ ശക്തികളുെട പ്രചാരണങ്ങൾ. ഇതിെൻറ തുടർച്ചയായാണ് ഷോറുമിനെതിരെ ആക്രമണമുണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

