Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴകം നാളെ...

തമിഴകം നാളെ ബൂത്തിലേക്ക്

text_fields
bookmark_border
തമിഴകം നാളെ ബൂത്തിലേക്ക്
cancel

ചെ​ന്നൈ: കൊ​ളോ​ണി​യ​ൽ കാ​ലം മു​ത​ൽ അ​ധി​കാ​ര​ക്കോ​ട്ട​യാ​യി ത​ല​യെ​ടു​ത്തു നി​ൽ​ക്കു​ന്ന സെ​ന്റ് ജോ​ർ​ജ് കോ​ട്ട​യി​ൽ എം.​കെ. സ്റ്റാ​ലി​ൻ തു​ട​രു​മോ അ​തോ എ​ട​പ്പാ​ടി തി​രി​ച്ചു​വ​രു​മോ എ​ന്ന ചോ​ദ്യ​ത്തി​നു​ത്ത​രം ന​ൽ​കാ​ൻ ത​മി​ഴ​ക​ത്ത് വ്യാ​ഴാ​ഴ്ച വോ​ട്ട​ർ​മാ​ർ ബൂ​ത്തി​ലേ​ക്ക്.

മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി.​എം.​കെ​യും എ​ട​പ്പാ​ടി പ​ള​നി​സാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ അ​ണ്ണാ ഡി.​എം.​കെ​യും കൊ​ണ്ടും​കൊ​ടു​ത്തും ന​ട​ത്തി​വ​ന്ന പ​ര​സ്യ​പ്ര​ചാ​ര​ണം കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ടെ അ​വ​സാ​നി​ച്ചു. മാ​ർ​ച്ച് 15ന് ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്ന​ത് മു​ത​ൽ തു​ട​ങ്ങി​യ ‘തേ​ർ​ത​ൽ തി​രു​വി​ഴാ’(​തെ​ര​ഞ്ഞെ​ടു​പ്പു​ത്സ​വം) അ​വ​സാ​നി​ക്കു​ന്ന​ത് 37ാം നാ​ളി​ൽ.

ചി​ല​യി​ട​ങ്ങ​ളി​ലെ​ങ്കി​ലും ച​തു​ഷ്കോ​ണ മ​ത്സ​രം അ​ര​ങ്ങേ​റു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​രു​ത്ത​നാ​യ സ്റ്റാ​ലി​നെ വീ​ഴ്ത്താ​ൻ എ​ട​പ്പാ​ടി​യെ മു​ന്നി​ൽ നി​ർ​ത്തി​യു​ള്ള മോ​ദി-​അ​മി​ത് ഷാ​മാ​രു​ടെ ത​ന്ത്രം വി​ജ​യി​ക്കു​മോ എ​ന്ന​താ​ണ് ദേ​ശീ​യ രാ​ഷ്ട്രീ​യം ഉ​റ്റു​നോ​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ്ര​ചാ​ര​ണ​ത്തി​ലു​ട​നീ​ളം ബി.​ജെ.​പി​ക്കും കേ​ന്ദ്ര സ​ർ​ക്കാ​റി​നു​മെ​തി​രെ നേ​ർ​ക്കു​നേ​ർ ആ​ഞ്ഞ​ടി​ച്ച സ്റ്റാ​ലി​ന്റെ പ്ര​ചാ​ര​ണം ജ​ന​മ​ന​സ്സു​ക​ളി​ൽ ഇ​ടം​പി​ടി​ച്ചു​വെ​ന്നാ​ണ് അ​ന്തി​മ വി​ശ​ക​ല​നം. ഇ​തേ പോ​യ​ന്റ് ത​ന്നെ​യാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും പ്ര​ചാ​ര​ണ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​ത്.

ന​ട​ൻ വി​ജ​യ് ന​യി​ക്കു​ന്ന ത​മി​ഴ​ക വെ​ട്രി ക​ഴ​കം(​ടി.​വി.​കെ) ട്രോ​ജ​ൻ കു​തി​ര​യാ​വു​മെ​ന്നും രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ൾ പ​റ​യു​ന്നു​ണ്ട്. ടി.​വി.​കെ ന​ല്ല ശ​ത​മാ​നം വോ​ട്ട് പി​ടി​ക്കു​മെ​ന്നാ​ണ് പൊ​തു വി​ല​യി​രു​ത്ത​ൽ.

ഇ​ത് ഏ​ത് മു​ന്ന​ണി​യെ​യാ​ണ് ബാ​ധി​ക്കു​ക​യെ​ന്ന് ക​ണ്ട​റി​യണം. പ്ര​ചാ​ര​ണ​ത്തി​ൽ ഡി.​എം.​കെ​ക്കെ​തി​രെ മാ​ത്രം സം​സാ​രി​ച്ച വി​ജ​യ് യു​ടെ ല​ക്ഷ്യ​വും മ​റ്റൊ​ന്ന​ല്ല. എ​ന്നാ​ൽ സ്റ്റാ​ലി​നാ​വ​ട്ടെ, ഒ​രു​ത​വ​ണ പോ​ലും വി​ജ​യ് യു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല. പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന്റെ അ​വ​സാ​ന ദി​ന​മാ​യ ചൊ​വ്വാ​ഴ്ച ​ൈവ​കീ​ട്ട് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ര​ങ്ങേ​റി​യ കൊ​ട്ടി​ക്ക​ലാ​ശം ആ​വേ​ശ​മാ​യി. സ്റ്റാ​ലി​ൻ സ്വ​ന്തം മ​ണ്ഡ​ല​മാ​യ കൊ​ള​ത്തൂ​രി​ലും എ​ട​പ്പാ​ടി പ​ള​നി​സാ​മി സേ​ല​ത്തെ എ​ട​പ്പാ​ടി​യി​ലു​മാ​ണ് അ​വ​സാ​ന​ഘ​ട്ട പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്.

ന​ട​ൻ വി​ജ​യ് ചെ​ൈ​ന്ന ന​ന്ദ​ന​ത്ത് ന​ട​ന്ന പൊ​തു​സേ​മ്മ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്താ​ണ് പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ച്ച​ത്. തെരഞ്ഞെടുപ്പ് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് മൊത്തം 1,200 കോടി രൂപയുടെ കറൻസി, സ്വർണം, മദ്യം തുടങ്ങിയവ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadu electionEdapadi palanisamiStalin govt
News Summary - Tamilnadu to the booth tomorrow
Next Story