Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ഉപദ്രവിച്ചു, ഒളികാമറയിൽ ദൃശ്യങ്ങൾ പകർത്തി വിറ്റു; സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ

text_fields
bookmark_border
Vijayaraja
cancel

സേലം: സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്ത സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. സേലം വാഴപ്പാടിക്കടുത്ത് 50കാരനായ വിജയരാജ ആണ് അറസ്റ്റിലായത്.

മന്ത്രവാദത്തിന്റെ പേരിലാണ് ഇയാൾ പെൺകുട്ടികളെ ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്തിയിരുന്നത്. ആചാരങ്ങളുടെ പേരിൽ പകർത്തിയ ദൃശ്യങ്ങൾ ഓൺലൈൻ വഴി ഇയാൾ വിൽക്കുകയും ചെയ്തിരുന്നു.

‘ശനീശ്വര’ എന്ന പേരിലാണ് ഇയാൾ പ്രാർഥനാ കേന്ദ്രം നടത്തിയിരുന്നത്. ആചാരങ്ങൾ നടത്തുന്നതിനെന്ന വ്യാജേന സ്ത്രീകളെ കേന്ദ്രത്തിലെത്തിച്ച ശേഷം ഒളി കാമറകൾ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭക്ഷണത്തിലും കുടിവെള്ളത്തിലും മയക്കുമരുന്ന് കലർത്തി നൽകിയ ശേഷമാണ് ചില സ്ത്രീകളെ ഇയാൾ ഉപദ്രവിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

വിനായക ചതുർഥി ആഘോഷത്തിന് സംഭാവന ശേഖരിക്കാനെത്തിയ സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഭയന്ന വിദ്യാർഥിനി വിവരം മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് ബന്ധുക്കളും പ്രദേശത്തെ യുവാക്കളും ഇയാളുടെ കേന്ദ്രത്തിലെത്തിയപ്പോൾ വിജയരാജ വാതിൽ പൂട്ടി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ ഒളിയിടത്തിൽനിന്ന് ഇയാളെ നാട്ടുകാർ കണ്ടെത്തി പൊലീസിന് കൈമാറി. അറസ്റ്റിന് പിന്നാലെ നടത്തിയ പരിശോധനയിൽ ഇയാളുടെ ലാപ്‌ടോപ്പിൽ സ്ത്രീകളുടെയും സ്കൂൾ വിദ്യാർഥിനികളുടെയും 50ലേറെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ദൃശ്യങ്ങൾ വെബ്​സൈറ്റിലൂടെ വിതരണം ചെയ്തിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

പാത്രനിർമാണശാലയിൽ ജോലി ചെയ്തിരുന്ന വിജയരാജ സ്ഥാപനം അടച്ചുപൂട്ടിയതിന് ശേഷമാണ് സ്വയം ‘ആൾദൈവ’മാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയതെന്ന് പൊലീസ് പറയുന്നു. ഓൺലൈൻ പോർട്ടൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തതിനെ തുടർന്നാണ് ദൃശ്യങ്ങൾ പകർത്തി അയച്ചതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായും പൊലീസ് അറിയിച്ചു. വിജയരാജക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tamil Nadu Godman Arrested Over Sexual Abuse Secret Filming
Next Story