Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക ദുരിതം:...

കർഷക ദുരിതം: ​പ്രതിപക്ഷ ബന്ദിന്​​ തമിഴകത്തി​െൻറ ​െഎക്യദാർഢ്യം 

text_fields
bookmark_border
കർഷക ദുരിതം: ​പ്രതിപക്ഷ ബന്ദിന്​​ തമിഴകത്തി​െൻറ ​െഎക്യദാർഢ്യം 
cancel

ചെന്നൈ/കോയമ്പത്തൂർ: കർഷക ദുരിതം ഉയർത്തി  ദ്രാവിഡ മുന്നേറ്റകഴകത്തി​െൻറ നേതൃത്വത്തിൽ സംയുക്ത പ്രതിപക്ഷം  ചൊവ്വാഴ്ച പ്രഖ്യാപിച്ച ബന്ദ് തമിഴ്നാട്ടിൽ ഏറക്കുറെ പൂർണം. ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ റിപ്പോർട്ട്ചെയ്തെങ്കിലും പൊതുവെ സമാധാനപരമായിരുന്നു. ഒരു വിഭാഗം സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് കൂടിയായതോെട ജനജീവിതം താറുമാറായി.  

 പ്രതിപക്ഷ സമരങ്ങൾ പരാജയപ്പെട്ടിരുന്ന തമിഴകത്ത് സമീപകാല ചരിത്രങ്ങളെ തിരുത്തി ജനം കർഷക ദുരിതങ്ങളോട്  െഎക്യദാർഢ്യം  പ്രഖ്യാപിച്ചു. കടുത്ത വരൾച്ചയെ തുടർന്ന് കൃഷിനാശമുണ്ടായ കർഷകർക്കും  ആത്മഹത്യ ചെയ്ത കര്‍ഷകര്‍ക്കും ദുരിതാശ്വാസം, കർഷക വായ്പകൾ എഴുതിത്തള്ളുക, കാവേരി നദീജല പ്രശ്ന പരിഹാരത്തിന് ഉന്നതാധികാര സമിതി രൂപവത്കരിക്കണം തുടങ്ങി പത്തൊൻപത് ഇന ആവശ്യങ്ങളുമായാണ് ഡി.എം.കെ, സഖ്യകക്ഷികളായ കോൺഗ്രസ്, മുസ്ലിം ലീഗ്, ഡി.എം.കെ,  സഖ്യ കക്ഷികളായ കോൺഗ്രസ്, മുസ്ലിംലീഗ് എന്നിവക്ക് പുറമെ സി.പി.െഎ, സി.പി.എം, വിടുതൈലെ ചിറുതൈകൾ കക്ഷി, മനിതനേയ മക്കൾ കക്ഷി, എം.ജി.ആർ കഴകം, ദ്രാവിഡ കഴകം തുടങ്ങിയ പാർട്ടികൾ സംയുക്തമായി ബന്ദിന് ആഹ്വാനംചെയ്തത്.  

കോയമ്പത്തൂരിൽ ചിലയിടങ്ങളിൽ ബസുകൾക്കുനേരെ കല്ലേറ് നടന്നു. പച്ചക്കറി ചന്തകൾ പ്രവർത്തനരഹിതമായിരുന്നതിനാൽ കേരളത്തിൽനിന്നുള്ള വ്യാപാരികൾ എത്തിയില്ല. കേരളത്തിലേക്കുള്ള ബസ് സർവിസുകളെയും ബന്ദ് ബാധിച്ചില്ല. ഡി.എം.കെ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളിലെ പ്രവർത്തകർ റോഡ് തടയൽ സമരം നടത്തി അറസ്റ്റുവരിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnaduharthalfarmers strike
News Summary - tamilnadu farmers strike
Next Story