Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത്രിതല സുരക്ഷാ...

ത്രിതല സുരക്ഷാ സംവിധാനം, ക്യുആർ അധിഷ്ഠിത പ്രവേശനം; വോട്ടെണ്ണലിന് പൂർണ സജ്ജമാണ് തമിഴ്നാട്

text_fields
bookmark_border
ത്രിതല സുരക്ഷാ സംവിധാനം, ക്യുആർ അധിഷ്ഠിത പ്രവേശനം; വോട്ടെണ്ണലിന് പൂർണ സജ്ജമാണ് തമിഴ്നാട്
cancel

ചെന്നൈ: മെയ് നാലിന് നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനായി പൂർണ സജ്ജമാണെന്ന് അറിയിച്ചിരിക്കുകയാണ് തെരഞ്ഞടുപ്പ് കമ്മീഷൻ. ത്രിതല സുരക്ഷാ ക്രമീകരണവും ക്യൂ ആർ കോഡ് അധിഷ്ഠിത പ്രവേശനവും ഏർപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അർച്ചന പട്നായിക് പറഞ്ഞു.

ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിനു ചുറ്റും 100 മീറ്റർ പരിധിയിൽ ത്രിതല സുരക്ഷാ സംവിധാനങ്ങളുണ്ട്. ആദ്യത്തെ ലെയറിലേക്ക് പ്രവേശനം അംഗീകൃത ഉദ്യോഗസ്ഥർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടിണ്ട്. ഓരോ പ്രവേശന പോയിന്‍റിലും തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും.

വോട്ടെണ്ണൽ കേന്ദ്രത്തിന്‍റെ പരിധിയിൽ വരുന്ന രണ്ടാമത്തെ സുരക്ഷാ പരിധിയിൽ സംസ്ഥാന സായുധ പൊലീസിന്‍റെ സുരക്ഷ ഉറപ്പാക്കും. ഈ മേഖലയിലെ പ്രവേശനം നിയന്ത്രിക്കുകയും അനധികൃത കൂടിച്ചേരലുകളും അലഞ്ഞുതിരിയലും തടയുകയും ചെയ്യും. കൗണ്ടിങ്ങ് ഹാളുകളും ഇ.വി.എം സ്ട്രോങ്ങ് റൂമുകളും ഉൾപ്പെടുന്ന പ്രദേശമാണ് മൂന്നാമത്തെയും ഏറ്റവും പ്രാധാന്യമേറിയതുമായ ലെയർ. ഇവിടെ സുരക്ഷ അതിശക്തമായിരിക്കും. സി.എ.പി.എഫ് ഫോൺ ഉൾപ്പെടെയുള്ള നിരോധിത ഉപകരണങ്ങൾ കൊണ്ടുവരുന്നത് പരിശോധിക്കുകയും നിയന്ത്രണം ശക്തമാക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadu electionVote CountingVote CountIndia Newsassembly election
News Summary - tamilnadu election result, vote counting
Next Story