Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴകം തേങ്ങുന്നു;...

തമിഴകം തേങ്ങുന്നു; പൊലീസ്​ വലയത്തിൽ ചെന്നൈ

text_fields
bookmark_border
തമിഴകം തേങ്ങുന്നു; പൊലീസ്​ വലയത്തിൽ ചെന്നൈ
cancel

ചെന്നൈ: തമിഴ്​നാടൊട്ടുക്കും പൊലീസ്​ സുരക്ഷ ശക്തിപ്പെടുത്താൻ ഡി.ജി.പി ടി.കെ. രാജേന്ദ്രൻ ഉത്തരവിട്ടു. ജില്ല പൊലീസ്​ മേധാവികളോട്​ ചെന്നൈയിലെത്താനും ആവശ്യപ്പെട്ടു. അനിഷ്​ട സംഭവങ്ങൾ ഒഴിവാക്കാൻ​ അതത്​ ജില്ലകളിൽ മതിയായ പൊലീസിനെ വിന്യസിക്കാൻ ഡി.​െഎ. ജി മാർക്ക്​ നിർദേശം നൽകി. നഗരത്തിലെ ആഴ്​വാർപേട്ട കാവേരി ആശുപത്രി പരിസരത്ത്​ ദ്രുതകർമസേന ഉൾപ്പെടെ വിവിധ സേനാവിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്​.

ചെന്നൈ നഗരത്തിൽ  പൊലീസ്​ സംഘങ്ങൾ നിലയുറപ്പിച്ചിരിക്കുന്നു. സമീപ ജില്ലകളിൽനിന്നാണ്​ ചെന്നൈയിലേക്ക്​ പൊ ലീസിനെ എത്തിച്ചത്​. അടിയന്തര സന്ദർഭങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിന്​ എഗ്​മോർ രാജരത്​നം സ്​റ്റേഡിയത്തിൽ 5000ത്തോളം സായുധപൊലീസുകാരെ ഒരുക്കിനിർത്തി​. ഒരാഴ്​ച മു​േമ്പ അവധിയിൽപോയ പൊലീസുകാരെ തിരിച്ചുവിളിച്ചിരുന്നു. പാർട്ടി ആസ്​ഥാനമായ അണ്ണാ അറിവാലയവും കരുണാനിധിയുടെ വസതികൾ സ്​ഥിതിചെയ്യുന്ന ഗോപാലപുരവും സി.​െഎ.ടി കോളനിയും പൊലീസ്​ നിയന്ത്രണത്തിലായി. ഇൗ ഭാഗങ്ങളിൽ  ഗതാഗത​ നിയന്ത്രണമേർപ്പെടുത്തി. സംസ്​ഥാനത്തെ മദ്യഷാപ്പുകൾ പൂട്ടാൻ നിർദേശം നൽകി.  ചെന്നൈ നഗരം ഗതാഗതക്കുരുക്കിലാണ്​.  

കരുണാനിധിയുടെ ഭൗതിക ശരീരം പൊതുദർശനത്തിനുവെക്കുന്ന അണ്ണാശാലയിലെ രാജാജി ഒാഡിറ്റോറിയം ചൊവ്വാഴ്​ച വൈകീട്ട്​ അഞ്ചുമണിയോടെ പൊലീസ്​ നിയന്ത്രണത്തിലായി. ചെന്നൈ വിമാനത്താവളത്തിൽ സുരക്ഷ ശക്തി​െപ്പടുത്തി. 

തിരക്കിട്ട കൂടിയാലോചനകൾ
ചെന്നൈ: കലൈജ്ഞറുടെ അത്യാസന്നമായ നിലയിലായപ്പോൾ നഗരത്തിലെ ഗ്രീൻവേസ്​ റോഡിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ വീട്​ കേന്ദ്രീകരിച്ച്​ തിരക്കിട്ട കൂടിയാലോചന നടന്നു. ചൊവ്വാഴ്​ച ഉച്ചക്കുശേഷം കരുണാനിധിയുടെ മക്കളായ എം.കെ. അളഗിരി,  എം.കെ. സ്​റ്റാലിൻ, കനിമൊഴി എന്നിവർ പളനിസാമിയുടെ വീട്ടിലെത്തിയതോടെയാണ്​ കരുണാനിധിയുടെ നില അത്യന്തം വഷളായ വാർത്ത പരന്നത്​.

മറിന ബീച്ചിലെ അണ്ണാസമാധിക്ക്​ സമീപം സംസ്​ക്കരിക്കാൻ സ്​ഥലം അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്​ചക്കുശേഷം സ്​റ്റാലിനും സംഘവും കാവേരി ആശുപത്രിയിലെത്തി ഡി.എം.കെ ജനറൽ സെക്രട്ടറി പ്രഫ. കെ. അൻപഴകൻ ഉൾപ്പെടെ ഉന്നത നേതാക്കളുമായും കുടുംബാംഗങ്ങളുമായി ചർച്ച നടത്തി. 
അതിനിടെ സംസ്​ഥാന ചീഫ്​ സെക്രട്ടറി ഗിരിജ വൈദ്യനാഥൻ, ഡി.ജി.പി ടി.കെ. രാജേന്ദ്രൻ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്​ഥരെ മുഖ്യമന്ത്രി വിളിച്ചുകൂട്ടി യോഗം ​േചർന്നു. സ്​റ്റാലിൻ ഉന്നയിച്ച ആവശ്യങ്ങൾ സംബന്ധിച്ചും തമിഴ്​നാട്ടിലും പ്രത്യേകിച്ച്​ ചെന്നൈ നഗരത്തിലും ഏർപ്പെടുത്തേണ്ട സുരക്ഷ ക്രമീകരണങ്ങളെക്കുറിച്ചുമാണ്​ ചർച്ച നടത്തിയത്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnaduchennaim karunanidhimalayalam newsPolice ProtectionkalaignarKarunanidhi death
News Summary - tamilnadu crying; chennai under police protection-india news
Next Story