Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​19:...

കോവിഡ്​19: തമിഴ്​നാട്ടിൽ രോഗബാധിതരുടെ എണ്ണം രണ്ട്​ ലക്ഷം കവിഞ്ഞു

text_fields
bookmark_border
കോവിഡ്​19: തമിഴ്​നാട്ടിൽ രോഗബാധിതരുടെ എണ്ണം രണ്ട്​ ലക്ഷം കവിഞ്ഞു
cancel

ചെന്നൈ: സംസ്​ഥാനത്ത്​ രോഗബാധിതരുടെ മൊത്തം എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. പ്രതിദിന കണക്കിലും റെക്കോഡ്​ വർധനവ്​. 24 മണിക്കൂറിനിടെ 64,315 സാമ്പിളുകൾ പരിശോധിച്ചതിൽ 6,988 പേർക്കാണ്​ പുതുതായി രോഗബാധ കണ്ടെത്തിയത്​. ഇതിൽ കേരളത്തിൽനിന്നെത്തിയ നാലു പേരും  ഉൾപ്പെടും.  

ചികിത്സയിൽ കഴിഞ്ഞിരുന്ന 89 പേർ കൂടി മരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 3,409. ചെന്നൈയിൽ മാത്രം മരിച്ചത്​ 1,989 പേർ. സംസ്​ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2,06,737. ഇതേവരെ 22,87,334 സാമ്പിളുകൾ പരിശോധിച്ചു. 

ചെന്നൈയിൽ മാത്രം 24 മണിക്കൂറിനിടെ 1,329 പേർക്ക്​ രോഗബാധ ഉണ്ടായി. നഗരത്തിൽ മൊത്തം രോഗബാധിതരുടെ എണ്ണം 93,537 ആയി. ശനിയാഴ്​ച  സംസ്​ഥാനത്തെ വിവിധ ആശുപത്രികളിൽനിന്ന്​ 7,758 പേർ രോഗമുക്തി നേടി. രോഗം ഭേദമായി വിട്ടയച്ചവരുടെ മൊത്തം എണ്ണം 1,51,055 ആണ്​. നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 52,273. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnaducorona viruscovid 19Covid Tamilnadu
News Summary - Tamilnadu Covid 19 Cases Crosses Two Lakh -India news
Next Story