വെള്ളമൂറ്റുന്ന പെപ്സി-കോള ഉൽപന്നങ്ങൾ ഇനി തമിഴ്നാടിന് വേണ്ട
text_fieldsചെന്നൈ: ഇന്ന് മുതല്‍ തമിഴ്‌നാട്ടിലെ കടകൾ പെപ്‌സി, കോള ഉല്‍പന്നങ്ങള്‍ ബഹിഷ്ക്കരിക്കുന്നു. തമിഴ്നാട്ടിലെ വ്യാപാരി വ്യവസായി സംഘടനകളുടെ സംയുക്ത നിര്‍ദ്ദേശമനുസരിച്ചാണ് ഇവയുടെ വില്‍പ്പന നിര്‍ത്തുന്നത്. തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷന്‍, തമിഴ്‌നാട് വണികര്‍ കൂട്ടമൈപ്പ് പേരവൈ എന്നീ സംഘടനകളെടുത്ത കടുത്ത തീരുമാനത്തിന് മലയാളികളുടെ നേതൃത്വത്തിലുള്ള ചെന്നൈ ചായക്കട ഉടമസ്ഥ സംഘവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വരള്‍ച്ച മൂലം കര്‍ഷകര്‍ വെള്ളമില്ലാതെ പൊറുതിമുട്ടുന്ന സമയത്ത് വെള്ളം ഊറ്റിയെടുത്ത് ശീതളപാനീയങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കമ്പനികളുടെ ചൂഷണം തടയുക എന്നതാണ് തീരുമാനമെടുക്കാനുള്ള ഒരു കാരണം. ഇത്തരം പാനീയങ്ങളില്‍ വിഷാംശം ഉണ്ടെന്ന പരിശോധനാ ഫലം നിലവിലുള്ളതും പെപ്‌സി, കോള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്താനുള്ള കാരണമാണ്. ജെല്ലിക്കെട്ട് പ്രക്ഷോഭത്തോടൊപ്പമാണ് പെപ്‌സി, കോള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും തമിഴ്‌നാട്ടില്‍ ആഹ്വാനമുയര്‍ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
