Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാഠിന്യമേറിയ പാറ...

കാഠിന്യമേറിയ പാറ വെല്ലുവിളി; സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

text_fields
bookmark_border
sujith
cancel

കോയമ്പത്തൂർ: തി​രു​ച്ചി മ​ണ​പാ​റ ന​ടു​ക്കാ​ട്ടു​പ​ട്ടി ഗ്രാ​മ​ത്തി​ൽ കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ ര​ണ്ടു​വ​യ ​സ്സു​കാ​ര​ൻ സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. സമാന്തര കിണർ നിർമിക്കുന്നതിന്​​ കാഠിന്യമേറിയ പാ റ വെല്ലുവിളി സൃഷ്​ടിക്കുകയാണ്​. സമാന്തര കിണർ നിർമാണം നിലവിൽ 61 അടി പിന്നിട്ടിട്ടുണ്ട്​. പാറയുടെ സാന്നിധ്യം മൂലം മന്ദഗതിയിലാണ്​ കിണർ നിർമാണം മുന്നോട്ട്​ പോകുന്നത്​.

അതേസമയം, കുട്ടിയെ രക്ഷിക്കാനുള്ള മറ്റ്​ സാധ്യതകൾ കൂടി രക്ഷാപ്രവർത്തകർ തേടുന്നുണ്ട്​. കൂടുതൽ ആധുനിക യന്ത്രങ്ങൾ സ്ഥലത്തെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്​. പക്ഷേ, ഇത്​ എത്രത്തോളം യാഥാർഥ്യമാകുമെന്നതിൽ ആശങ്ക നില നിൽക്കുന്നുണ്ട്​.

നേരത്തെ 88 അടി താഴ്​ചയിലുള്ള കുട്ടിയുടെ ബോധം നഷ്​ടപ്പെട്ടിരുന്നു.ഓക്​സിജൻ സിലിണ്ടറുമായി ഒരാൾക്ക്​ കുട്ടിയുടെ അടുത്തെത്താൻ പാകത്തിൽ ഒരു മീറ്റർ വ്യാസത്തിലാണ്​ കുഴിയെടുക്കുന്നത്​. കാ​മ​റ​യി​ലൂ​ടെ കു​ട്ടി​യു​ടെ കൈ​ക​ൾ മാ​ത്ര​മാ​ണ്​ കാ​ണാ​നാ​വു​ന്ന​ത്. ഒാ​ക്​​സി​ജ​ൻ ക​ട​ത്തി​വി​ടു​ന്ന​ത്​ തു​ട​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsSujithBorwell accident
News Summary - Tamilnadu borewell accident-India news
Next Story