Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴകം പരമ ശാന്തം

തമിഴകം പരമ ശാന്തം

text_fields
bookmark_border
തമിഴകം പരമ ശാന്തം
cancel
ചെന്നൈ: പ്രിയ നേതാക്കളുടെ വേര്‍പാടില്‍ സമനില തെറ്റുന്ന പാരമ്പര്യം ‘അമ്മ’യുടെ മരണത്തില്‍ തമിഴ്മക്കള്‍ തിരുത്തി. പുരട്ച്ചി തലൈവി ജയലളിത ഇനി ഇല്ളെന്ന സത്യം ഉള്‍ക്കൊണ്ട അനുയായികള്‍ ശാന്തമായാണ് പ്രതികരിക്കുന്നത്. ആത്മാഹൂതികളോ അക്രമങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു ദിവസത്തെ നിശ്ശബ്ദതക്കുശേഷം  തമിഴ്നാട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചത്തെി. ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, കോയമ്പത്തൂര്‍ തുടങ്ങി പ്രധാന നഗരങ്ങളിലും ഗ്രാമങ്ങളിലും വാഹനങ്ങള്‍ സര്‍വിസ് നടത്തുന്നു.
കടകളും വ്യാപാരകേന്ദ്രങ്ങളും സ്വകാര്യ കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളിലേക്ക് ബസുകള്‍ ഓടിത്തുടങ്ങി. കുമളി-മധുര, തിരുവനന്തപുരം-കന്യാകുമാരി, പുനലൂര്‍-തെങ്കാശി, വയനാട്-ഗൂഡല്ലൂര്‍ റൂട്ടില്‍ ബസ് സര്‍വിസ് നടത്തി. ഏഴു ദിവസത്തെ ഒൗദ്യോഗിക ദു$ഖാചരണത്തിന് പുറമെ മൂന്നു ദിവസം അവധിയായതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിക്കുന്നില്ല.
സുരക്ഷാ സേനയെ വിന്യസിച്ച് എല്ലാ മുന്‍കരുതലുമെടുത്തശേഷമാണ് തിങ്കളാഴ്ച അര്‍ധരാത്രി ജയയുടെ മരണവിവരം പുറത്തുവിട്ടത്. ഇത് പെട്ടെന്നുള്ള പ്രതികരണങ്ങളെ തടയാന്‍ സഹായിച്ചു. പെട്രോള്‍ പമ്പും മണ്ണെണ്ണ വില്‍പന കേന്ദ്രങ്ങളും അടക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം സംസ്കാര ശേഷം മടങ്ങുന്നവര്‍ അക്രമാസക്തരാകുമെന്ന ആശങ്കയും അസ്ഥാനത്തായി. മറീന ബീച്ചിനുമുന്നില്‍ രൂപപ്പെട്ട ജനസാഗരം ശാന്തരായാണ് തിരിച്ചുപോയത്. ജയലളിതയുടെ മരണത്തില്‍ മനംനൊന്ത് കോയമ്പത്തൂര്‍ മേഖലയില്‍  രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചതായി അണ്ണാ ഡി.എം.കെ അവകാശപ്പെട്ടിരുന്നു. ഇതില്‍ പാര്‍ട്ടി ഈറോഡ് ജില്ലാ കമ്മിറ്റിയംഗമായ ഈറോഡ് അംബേദ്കര്‍ നഗറില്‍ രാജു (38) ഉള്‍പ്പെടും.
ക്രമസമാധാനനില ഭയന്ന് അന്യസംസ്ഥാനക്കാര്‍ യാത്ര മാറ്റിവെച്ചിരുന്നു. കേരളം ഉള്‍പ്പെടെ അയല്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളും ആശങ്കയിലായിരുന്നു. ഗതാഗതം നിലച്ചതുമൂലം ഇവര്‍ക്ക് നാട്ടിലത്തൊനായില്ല. ചെന്നൈ നഗരത്തിലെ മലയാളി വ്യാപാരികള്‍ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു. വിലപ്പെട്ട സാധനങ്ങള്‍ അതി സുരക്ഷയുള്ള  സ്വകാര്യ ഗോഡൗണുകളിലേക്ക് മാറ്റുകയും ചെയ്തു.
1987ല്‍ മുഖ്യമന്ത്രിയായിരുന്ന എം.ജി.ആറിന്‍െറ മരണത്തത്തെുടര്‍ന്നാണ് സംസ്ഥാനം അതിവൈകാരിക കാഴ്ചകള്‍ക്ക് സാക്ഷിയായത്. പത്ത് ദിവസം ക്രമസമാധാനം താളം തെറ്റി. ആരുടെയും ജീവന് സംരക്ഷണമില്ലാത്ത അവസ്ഥ. വ്യാപാര സ്ഥാപനങ്ങള്‍ വ്യാപകമായി നശിപ്പിക്കുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. ചെന്നൈ മൗണ്ട് റോഡിലെ വന്‍ വ്യാപാര സ്ഥാപനങ്ങള്‍ നശിപ്പിക്കപ്പെട്ടു. നിരവധി പേര്‍ ആത്മാഹൂതി ചെയ്തു. സംസ്കാരച്ചടങ്ങിനിടെ അക്രമാസക്തരായ ജനക്കൂട്ടത്തിനുനേരെ നടന്ന പൊലീസ് വെടിവെപ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനത്തിരുന്നു മരിച്ച അണ്ണാദുരൈയുടെ സംസ്കാരച്ചടങ്ങിലും ജനം അക്രമാസക്തരായിരുന്നു.
മുമ്പ് ജയലളിതയുടെ ജയില്‍വാസങ്ങളില്‍ മനംനൊന്ത് പലപ്പോഴായി 434  പേര്‍ ആത്മഹത്യ ചെയ്തെന്നാണ് അണ്ണാ ഡി.എം.കെ അവകാശപ്പെട്ടിരുന്നത്. മറ്റ് വിഷയങ്ങളില്‍ ആത്മഹത്യ ചെയ്യുന്നവരെ പ്രാദേശിക നേതൃത്വം പാര്‍ട്ടിയുടെ രക്തസാക്ഷി പട്ടികയില്‍ തിരുകിക്കയറ്റിയാണ് ഇത്തരം കണക്കുകള്‍ അവതരിപ്പിച്ചിരുന്നത്.
പാര്‍ട്ടി അധികാരത്തിലത്തെുമ്പോള്‍ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കിയത് ആത്മാഹൂതിക്കുള്ള പ്രചോദനവുമായി.
Show Full Article
TAGS:jayalalitha death tamilnadu 
News Summary - tamilnadu after jaya's death
Next Story