ഓട്ടോയിലെത്തിയ നാലംഗ സംഘം തമിഴ് ടി.വി സീരിയൽ നടനെ വെട്ടിക്കൊന്നു
text_fieldsചെന്നൈ: തമിഴ് ടി.വി സീരിയൽ നടൻ ശ്രീലങ്കൻ തമിഴ് വംശജനായ ശെൽവരത്നം (45) വെട്ടേറ്റു മരിച്ചു. ചെന്നൈ എം.ജി.ആർ നഗർ വള്ളൽപാരി വീഥിയിൽ ശ്രീലങ്കൻ തമിഴ് വംശജനായ ഇദ്ദേഹം വിജയ് ടി.വിയിലെ 'തേൻമൊഴി ബി.എ', 'ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്' ഉൾപ്പെടെ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം റിയൽ എസ്റ്റേറ്റ്- ഇൻറീരിയർ ഡിസൈനിങ് ജോലിയും ചെയ്തിരുന്നു.
ഞായറാഴ്ച ഒാേട്ടാറിക്ഷയിലെത്തിയ നാലംഗ സംഘമാണ് വീട്ടുമുറ്റത്തുവെച്ച് ശെൽവരത്നത്തെ വെട്ടിയത്. തുടർന്ന് സമീപത്തെ സി.സി.ടി.വി കാമറകൾ തല്ലിത്തകർത്താണ് സംഘം രക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിരുതുനഗർ ശ്രീലങ്കൻ അഭയാർഥി ക്യാമ്പിലെ അന്തേവാസിയായ വിജയ കുമാറിനെ അണ്ണാനഗർ പൊലീസ് അറസ്റ്റ് ചെയ്തു.
വിജയകുമാറിെൻറ ഭാര്യയുമായി ശെൽവരത്നത്തിന് അവിഹിതബന്ധമുണ്ടായിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. ശെൽവരത്നത്തിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

