Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴക രാഷ്ട്രീയം...

തമിഴക രാഷ്ട്രീയം അരക്ഷിതാവസഥയിലേക്ക്

text_fields
bookmark_border
തമിഴക രാഷ്ട്രീയം അരക്ഷിതാവസഥയിലേക്ക്
cancel

ചെന്നൈ: അണ്ണാഡി.എം.കെയിലെ തമ്മിലടി മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സാക്ഷ്യം വഹിച്ച രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് തമിഴകത്തെ വീണ്ടും തള്ളിയിടാന്‍ സാധ്യത. സംസ്ഥാന സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ചിത്രം വ്യക്തമാകാന്‍  ഇനിയും കാത്തിരിക്കേണ്ടയിരിക്കുന്നു. ഇതില്‍ ഗവര്‍ണ്ണറുടെ തീരുമാനമാണ് നിര്‍ണ്ണായകം. കേന്ദ്രസര്‍ക്കാരിന്‍െറ പിണിയാളായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം കേട്ട സംസ്ഥാനത്തിന്‍െറ അധിക ചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ വിദ്യാസാഗര്‍റാവു പഴുതടച്ച തീരുമാനം കൈക്കൊള്ളാനാണ് സാധ്യത. എടപ്പാടി പളനിസാമി വിഭാഗത്തന്‍െറയും പനീസെല്‍വം വിഭാഗത്തന്‍െറയും വാദങ്ങള്‍ ഇഴകീറി പരിശോധിച്ച് സാഹചര്യത്തെളിവുകള്‍ മുന്നില്‍വെച്ചുമാണ് അദ്ദേഹം നീങ്ങുക.

എം.എല്‍.എമാരെ ഒരുവിഭാഗം തടവില്‍വെച്ചതായ ആരോപണം ശക്തമായിരിക്കെ ഓരോ അംഗത്തെയും നേരില്‍കണ്ട് അഭിപ്രായം എഴുതിവാങ്ങാന്‍ ഗവര്‍ണ്ണര്‍ മുതിര്‍ന്നാല്‍ അദ്ഭുതപ്പെടേണ്ട എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഒരു വിഭാഗത്തിന് ഭൂരിപക്ഷം ഉണ്ടെന്ന് ഗവര്‍ണ്ണര്‍ക്ക് ബോധ്യപ്പെട്ടാല്‍ മുന്‍ പറഞ്ഞ തീരുമാനത്തിന് മുതിരാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാം. പിന്നീട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. നിയസഭക്കുള്ളില്‍ ഭൂരിപക്ഷംതെളിയിക്കാന്‍ പ്രത്യേക സമ്മേളനം വിളിക്കണമെന്നാണ് ഗവര്‍ണ്ണര്‍ക്ക് കിട്ടിയ പ്രധാന നിയമോപദേശം.  നിലവില്‍ ശശികല-ഒ.പി.എസ് പക്ഷങ്ങള്‍ക്കുള്ള വ്യക്തമായ ഭൂരിപക്ഷം സംശയത്തിന്‍െറ നിഴലിലാണ്.

പനീര്‍സെല്‍വത്തിന് എത്ര അംഗങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് പറയാനായിട്ടില്ല. എടപ്പാടി പളനിസാമിയുടെയും സമാന അവസ്ഥയാണ്. എടപ്പാടി പളനിസാമിക്കെതിരായ വഞ്ചനാകേസ് ഗവര്‍ണ്ണര്‍ മുഖവിലയ്ക്കെടുത്താല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. എടപ്പാടി അധികാരത്തിലത്തെിയാലും നിലവിലെ എം.എല്‍.എമാരെ ഐക്യത്തോടെ നിര്‍ത്താനുള്ള കരിസ്മ ഒന്നും  അദ്ദേഹത്തനില്ല. നാലര വര്‍ഷം ഭരണം ശേഷിക്കുന്നുണ്ട്. ഇതിനിടെ ജയില്‍ ശിക്ഷ കഴിഞ്ഞ് നാലു വര്‍ഷത്തിനുശേഷം ശശികല തിരിച്ചത്തെുമ്പോഴേക്കും ആറുമാസംബാക്കിയുണ്ടാകും. ശിക്ഷ കഴിഞ്ഞത്തെുന്ന ജനങ്ങള്‍ അവരെ പൂര്‍ണ്ണമായി വെറുത്തുട്ടുണ്ടാകും. ഇതോടെ ഒൗദ്യോഗിക അണ്ണാഡി.എം.കെയുടെ ഭാവി ഏറെക്കുറെ മണ്ണില്‍ ലയിക്കാന്‍ പാകത്തിലാകും.    ഇതിനിടെ  ശശികല പക്ഷത്തുളള പാര്‍ട്ടി എം.എല്‍.എമാര്‍ ഒരു വിഭാഗം കൂടി മറുചേരിലത്തെുകയും ഡി.എം.കെയുടെ പിന്തുണയോടെ പനീര്‍സെല്‍വം ഭരിച്ചാലും അധിക ആയുസ്സുണ്ടാകില്ല.

ആത്യന്തികമായി ഈ പ്രതിസന്ധികള്‍ സംസ്ഥാനത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്കായിരിക്കും എത്തിക്കുക. വ്യത്യസ്ത താല്‍പര്യക്കാരായ നിയമസഭാഅംഗങ്ങളെ ചാക്കിട്ട് പിടിക്കാന്‍ അധികാരം കൈക്കലാക്കാന്‍ കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്ന ഡി.എം.കെ മുന്നിട്ടിറങ്ങും.  രാഷ്ട്രീയ കുതിരക്കച്ചവടത്തിനില്ലന്നെ് ഡി.എം.കെ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രംമാത്രമാണ്. (കരുണാനിധിക്ക്പഴയ ആരോഗ്യമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഭരണംഡി.എംകെയുടെ കൈയിലിരിക്കുമായിരുന്നെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം). ഭരണ അസ്ഥിരതയും എം.എല്‍.എമാരുടെ ചാക്കിട്ടുപിടിത്തവും തുടുകയും ഇതനിടെ തങ്ങളുടെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ പരാജയപ്പെടുക കൂടി ചെയ്താല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍െപ്പെടുത്താന്‍ കേന്ദ്രം ഗവര്‍ണ്ണറെ ഉപയോഗിക്കും. അങ്ങനെ എങ്ങനെയെങ്കില്‍ മൂന്ന്പതിറ്റാണ്ടിനു ശേഷമുള്ള ചരിത്രാവര്‍ത്തനമാകും സംസ്ഥാനത്ത് സംജാതമാകുക.


1987 ഡിസംബര്‍ 24ന് എം.ജി.ആറിന്‍െറ മരണത്തത്തെുടര്‍ന്ന് ഭാര്യ ജാനകി രാമചന്ദ്രന്‍െറയും പ്രചാരണാ വിഭാഗം  ചുമതലയുണ്ടായിരുന്ന ജയലളിതയുടെയും നേതൃത്വത്തില്‍ രൂപം കൊണ്ട ഗ്രൂപ്പുകളുടെ ഏറ്റുമുട്ടലില്‍ 23ദിവസ പ്രായമുള്ളജാനകി രാമചന്ദ്രന്‍ സര്‍ക്കാരിനെ സസ്പെന്‍ഡ് ചെയ്ത് നിയമസഭാ പിരിച്ചിവിട്ട് രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണ്ണര്‍ സുന്ദര്‍ലാല്‍ ബഹ്ഗുണ ശുപാര്‍ശ ചെയ്തിരുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ തമ്മില്‍ തല്ലിയപ്പോള്‍ എം.ജി.ആറിന്‍െറ വ്യക്തിപ്രഭാവത്തില്‍ ഒരു വ്യാഴവട്ടം മാറിനില്‍ക്കേണ്ടിവന്ന ഡി.എം.കെയും കരുണാനിധിയും അധികാരം പിടിക്കുകയായിരുന്നു. ഗ്രൂപ്പിനെ ജയലളിതാ വിഭാഗത്തില്‍ലയിപ്പിച്ച് മലയാളിയായ ജാനകി അമേരിക്കക്ക് പറന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക്ശേഷം കഥാപാത്രങ്ങള്‍ മാറിയെങ്കിലും കഥ ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്‍ അധികാരം പിടിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikala
News Summary - tamil politcal crisis sasikala
Next Story