Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
amit shah
cancel
Homechevron_rightNewschevron_rightIndiachevron_rightപതിവ്​ തെറ്റിക്കാതെ...

പതിവ്​ തെറ്റിക്കാതെ തമിഴ്​ ജനത; അമിത്​ ഷായുടെ സന്ദർശനത്തിന്​ മുന്നേ ട്രെൻഡിങ്ങായി 'ഗോബാക്ക്​' ഹാഷ്​ടാഗുകൾ

text_fields
bookmark_border

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത്​ ഷായുടെ തമിഴ്​നാട്​ സന്ദർശനത്തോടനുബന്ധിച്ച്​ ​'ഗോബാക്ക്​' ഹാഷ്​ടാഗുകൾ ​ട്വിറ്ററിൽ ട്രെൻഡിങ്ങായി. ശനിയാഴ്​ചയാണ്​ അമിത്​ ഷാ തമിഴ്​നാട്ടിലെത്തുന്നത്​. ഇതി​െൻറ തലേന്ന്​ തന്നെ 'ഗോബാക്ക്​ അമിത്​ഷാ' ഹാഷ്​ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങായി മാറി​. നാല്​ ലക്ഷത്തിന്​ മുകളിൽ ട്വീറ്റുകളാണ്​ ഈ ഹാഷ്​ടാഗിൽ വന്നിട്ടുള്ളത്​. മുമ്പും അമിത്​ ഷായടക്കമുള്ള ബി.ജെ.പി നേതാക്കാൾ സംസ്​ഥാനം സന്ദർശിക്കു​േമ്പാൾ ഇത്തരത്തിലെ പ്രതികരണങ്ങൾ ഉയർന്നിരുന്നു.

2021ൽ തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ചർച്ചകളുടെ ഭാഗമായാണ്​​ അമിത്​ ഷായുടെ സന്ദർശനം. പാർട്ടി യോഗങ്ങൾക്ക്​ പുറമെ സർക്കാർ പരിപാടികളിലും അദ്ദേഹം പ​ങ്കെടുക്കുന്നുണ്ട്​.

രാജ്യത്തി​െൻറ മിക്ക സംസ്​ഥാനങ്ങളിലും ബി.ജെ.പി മുന്നേറു​േമ്പാഴും തമിഴ്​നാട്ടിൽ കാര്യമായ വേരോട്ടം ഉണ്ടാക്കാൻ പാർട്ടിക്ക്​ സാധ്യമായിട്ടില്ല. വിവിധ ഹിന്ദുത്വ, ദേശീയവാദ തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ പാർട്ടി തീരുമാനിച്ചിരുന്നെങ്കിലും ദ്രാവിഡ പാർട്ടികൾ മാറിമാറി ഭരിക്കുന്ന സംസ്ഥാനത്ത് ഇത് ഏശില്ലെന്നാണ്​ വിദഗ്ധ അഭിപ്രായം​. അതിനാൽ തന്നെ, നടൻ രജനീകാന്ത്​, കരുണാനിധിയുടെ മകൻ അഴകിരി എന്നിവരെ കൂട്ടുപിടിക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമാണ്​. രജനീകാന്തുമായി അമിത്​ഷാ കൂടിക്കാഴ്​ചക്ക്​ സമയം ചോദിച്ചിട്ടുണ്ട്​.

ഒരു വർഷത്തിനുശേഷമാണ്​ അദ്ദേഹം തമിഴ്​നാട്​ സന്ദർശിക്കുന്നത്​. എ.ഐ.എ.ഡി.എം.കെ നേതാക്കളായ എം.ജി.ആർ, ജയലളിത എന്നിവരുടെ ശവകുടീരത്തിൽ​​ പുഷ്​പാഞ്​ജലി അർപ്പിച്ചാണ്​ സന്ദർശനം തുടങ്ങുക. തുടർന്ന് ചെന്നൈ മെട്രോ റെയിൽ പദ്ധതിയുടെ മൂന്നാം ഘട്ടത്തി​െൻറ ശിലാസ്​ഥാപനം നിർവഹിക്കും. അതിനുശേഷം ബി.ജെ.പി സംസ്​ഥാന ഭാരവാഹികളുമായും ജില്ല പ്രസിഡൻറുമാരുമായും കൂടിക്കാഴ്​ച നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnaduGoBackAmitShah
News Summary - Tamil people without breaking the routine; 'Gobak' hashtags trending ahead of Amit Shah's visit
Next Story