Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊടിമരം വീഴുന്നതിനിടെ...

കൊടിമരം വീഴുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച സ്​കൂട്ടർ യാത്രക്കാരി ട്രക്കിനടിയിൽപ്പെട്ടു

text_fields
bookmark_border
കൊടിമരം വീഴുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച സ്​കൂട്ടർ യാത്രക്കാരി ട്രക്കിനടിയിൽപ്പെട്ടു
cancel

കോയമ്പത്തൂർ: ​അണ്ണാ ഡി.എം.കെ കൊടിമരം റോഡിലേക്ക്​ വീഴുന്നതുകണ്ട്​ രക്ഷപ്പെടാൻ ശ്രമിച്ച സ്കൂട്ടർ യാത്രക്കാ രി ട്രക്കിനടിയിൽപ്പെട്ടു. കോയമ്പത്തൂരിലെ സ്വകാര്യ ​െഎ.ടി കമ്പനി ജീവനക്കാരി അനുരാധ രാജേശ്വരിയാണ് (30)​​ അപകടത് തിൽപ്പെട്ടത്​.​ ലോറിയുടെ മുൻഭാഗത്തെ ​ചക്രം അനുരാധയുടെ കാലുകളിലൂടെ കയറിയിറങ്ങി. സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്​ത്രക്രിയ നടത്തി. ട്രക്കിടിച്ച്​ മറ്റൊരാൾക്കും പരിക്കുണ്ട്​.

തിങ്കളാഴ്​ച രാവിലെ 8.30ന്​​ കോയമ്പത്തൂർ അവിനാശി റോഡിലാണ്​ സംഭവം. അപകട കാരണം കൊടിമരം വീണതല്ലെന്ന നിലപാടിലാണ്​ പൊലീസും അണ്ണാ ഡി.എം.കെയും. ട്രക്ക്​ ഡ്രൈവറുടെ പേരിലാണ്​ പൊലീസ്​ കേസെടുത്തത്​. മുഖ്യമന്ത്രിയെ വരവേൽക്കുന്നതി​​െൻറ ഭാഗമായി സ്​ഥാപിച്ച കൊടിമരങ്ങളിലൊന്നാണ്​ റോഡിലേക്ക്​ ചാഞ്ഞുവീണത്​.

രണ്ടു​ മാസം മുമ്പ്​​ അണ്ണാ ഡി.എം.കെ ഫ്ലക്​സ്​ ബോർഡ്​ വീണ്​ ചെന്നൈയിൽ ശുഭശ്രീ മരിച്ചത്​ വിവാദമായിരുന്നു. ഇതേതുടർന്ന്​ ബാനറുകളും മറ്റും സ്​ഥാപിക്കുന്നതിന്​ മദ്രാസ്​ ഹൈകോടതി നിയന്ത്രണമേർപ്പെടുത്തി.

2017ൽ ​െഎ.ടി ജീവനക്കാരനായ രഘുപതി കോയമ്പത്തൂർ അവിനാശി റോഡിൽ സ്​ഥാപിച്ച അണ്ണാ ഡി.എം.കെ കമാനത്തിലിടിച്ച്​ മരിച്ചതും വിവാദമായിരുന്നു. പൊതുഇടങ്ങളിൽ കൊടിമരങ്ങളും ബാനറുകളും സ്​ഥാപിക്കുന്നത്​ സംബന്ധിച്ച്​ മദ്രാസ്​ ഹൈകോടതി ഉത്തരവ്​ സർക്കാറിന്​ ലഭിച്ചിട്ടില്ലെന്ന്​​ മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രതികരിച്ചു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aiadmkTamil Nadutruckindia newsFlagpole
News Summary - Tamil Nadu Woman, 30, Hit By Truck While Trying To Avoid AIADMK Flagpole - India news
Next Story