Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീറ്റ് പേപ്പർ ചോർച്ചക്കെതിരായ സമരം; 1,800 പേർക്കെതിരായ 65 കേസുകൾ പിൻവലിക്കാൻ തമിഴ്നാട് സർക്കാർ

text_fields
bookmark_border
നീറ്റ് പേപ്പർ ചോർച്ചക്കെതിരായ സമരം; 1,800 പേർക്കെതിരായ 65 കേസുകൾ പിൻവലിക്കാൻ തമിഴ്നാട് സർക്കാർ
cancel

ചെന്നൈ: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത 1,800 പേർക്കെതിരെ രജിസ്റ്റർ ചെയ്ത 65 ക്രിമിനൽ കേസുകൾ പിൻവലിക്കാൻ ഉത്തരവിട്ട് തമിഴ്നാട് സർക്കാർ. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നിർദേശപ്രകാരമാണ് നടപടി. കേസുകൾ പിൻവലിക്കുന്നതിനുള്ള നിയമപരമായ നടപടികൾ ഉടൻ ആരംഭിക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

2026 മേയ് 10 മുതൽ ജൂലൈ 31 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചക്കെതിരെ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതിൽ പങ്കെടുത്തവർക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 65 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഏകദേശം 1,800 പേർ പ്രതികളായ കേസുകൾ നിലവിൽ വിവിധ ഘട്ടങ്ങളിലായി തുടരുകയാണ്.

പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെയും അവയുടെ നിലവിലെ സ്ഥിതിയുടെയും വിശദാംശങ്ങൾ നേരത്തെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് കേസുകൾ പിൻവലിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ സർക്കാർ ഉത്തരവിട്ടത്. 2021 മേയ് മുതൽ 2026 വരെയുള്ള കാലയളവിൽ സമാധാനപരമായി സമരം ചെയ്തവർക്കെതിരെ കേസെടുത്തത് അന്യായമാണെന്ന് അദ്ദേഹം വിമർശിച്ചു. നീറ്റ് പരീക്ഷക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് ഇടതുപക്ഷ പാർട്ടികളും സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കേസുകൾ പിൻവലിക്കാനുള്ള പുതിയ ഉത്തരവോടെ ഈ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരായ നിയമനടപടികൾ അവസാനിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tamil Nadu Withdraws 65 NEET Protest Cases
Next Story