Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വാക്​സിൻ...

കോവിഡ്​ വാക്​സിൻ കൂടുതൽ പാഴാക്കുന്നത്​ തമിഴ്​നാട്; സ്​റ്റോക്ക്​ കൂടുതലുള്ളത്​ യു.പിയിൽ

text_fields
bookmark_border
Covid vaccine: 7 things to remember if you are getting the jab
cancel

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്​​ വാക്​സിൻ ഏറ്റവും കൂടുതൽ പാഴാക്കുന്ന സംസ്ഥാനം​ തമിഴ്​നാടാണെന്ന്​ റിപ്പോർട്ട്​. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പുറത്തിറക്കിയ കണക്കുകൾ പ്രകാരം 8.8 ശതമാനം വാക്​സിനാണ്​ തമിഴ്​നാട്​ പാഴാക്കുന്നത്​. കേന്ദ്രഭരണ പ്രദേശങ്ങളിൽ 9.76 ശതമാനം പാഴാക്കൽ നിരക്കോടെ ലക്ഷദ്വീപാണ്​ ഒന്നാം സ്ഥാനത്ത്​.

ഏറ്റവും കൂടുതൽ കോവിഡ്​ വാക്​സിൻ കൈവശമുള്ളത്​ ഉത്തർപ്രദേശിനാണ്​. 11,80,659 വാക്​സിൻ ഡോസുകൾ ഇനിയും ഉത്തർപ്രദേശി​െൻറ കൈവശമുണ്ട്​. 3.54 ശതമാനമാണ്​ ഉത്തർപ്രദേശിലെ വാക്​സിൻ പാഴാക്കൽ നിരക്ക്​. 1.06 കോടി ഡോസ്​ വാക്​സിൻ കേന്ദ്രസർക്കാറി​െൻറ കൈവശമുണ്ട്​. 20,48,890 വാക്​സിൻ കൂടി വൈകാതെ എത്തുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡി​െൻറ രണ്ടാം തരംഗം വ്യാപകമാവു​േമ്പാഴും രാജ്യത്ത്​ വാക്​സിൻ ക്ഷാമം രൂക്ഷമായി തുടരുകയാണ്​. മഹാരാഷ്​ട്ര ഉൾപ്പടെയുള്ള പല സംസ്ഥാനങ്ങളും ആവശ്യത്തിന്​ സ്​റ്റോക്ക്​ എത്താത്തതിനെ തുടർന്ന്​ വാക്​സിൻ വിതരണം നിർത്തിവെച്ചിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccine​Covid 19
News Summary - Tamil Nadu wasted 8.8% of its Covid vaccine doses, UP has the largest stock, govt data says
Next Story