ശിവഗംഗയിലെ ദലിതുകൾക്കെതിരായ ആക്രമണം: മരണം മൂന്നായി
text_fieldsചെന്നൈ: ശിവഗംഗയിൽ സവർണ ഗുണ്ട ആക്രമണത്തിൽ മൂന്ന് ദലിതുകൾ കൊല്ലപ്പെട്ടു. ശിവഗംഗ ജില്ലയിലെ മാനാമധുര തിരുപ്പാചേതി കാച്ചാനത്തം എം.എസ്സി ബിരുദധാരിയായ എ. ഷൺമുഖനാഥൻ (31), തിരുഭുവനം ആറുമുഖം(65), വി. ചന്ദ്രശേഖർ (34) എന്നിവരാണ് കൊല്ലപ്പെട്ടത്. ദലിത് യുവാക്കൾ തേവർ സമുദായത്തിൽപ്പെട്ട സുമൻ എന്നയാളെ ബഹുമാനിച്ചില്ല എന്ന ആക്ഷേപത്തെ തുടർന്നുണ്ടായ സംഘർഷത്തിലാണ് മൂന്നു പേരുടെ ദാരുണ കൊല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുദ്യോഗസ്ഥരെ അന്വേഷണവിധേയമായി സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു.
തിങ്കളാഴ്ച രാത്രിയിലാണ് സംഭവത്തിെൻറ തുടക്കം. കാച്ചാനത്തം കറുപ്പസാമി ക്ഷേത്രത്തിന് മുന്നിലെ തറയിൽ ദലിത് വിഭാഗത്തിൽപ്പെട്ടവർ ഇരുന്ന് സംസാരിച്ചുകൊണ്ടിരിക്കെ അതുവഴി പോയ തേവർ സമുദായത്തിൽപ്പെട്ട സുമൻ തന്നെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞ് ചോദ്യംചെയ്തത് വാക്കേറ്റത്തിലും ചെറിയ ൈകയാങ്കളിയിലും എത്തി. തുടർന്ന് ദലിത് യുവാക്കൾ പളയന്നൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് സുമെൻറ പിതാവിനെ കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രകോപിതരായാണ് അയൽഗ്രാമത്തിലെ സവർണവിഭാഗത്തിൽപ്പെട്ട സംഘം കാച്ചാനത്തം ദലിത് ഗ്രാമത്തിൽ ആക്രമണമഴിച്ചുവിട്ടത്.
വീടുകളിലെ ഗൃഹോപകരണങ്ങളും മറ്റും അടിച്ചുതകർത്ത സംഘം കത്തിപോലുള്ള ആയുധങ്ങൾ ഉപയോഗിച്ച് പലരെയും കുത്തി പരിക്കേൽപിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ശിവഗംഗ ആശുപത്രിയിലും തുടർന്ന് മധുര ഗവ. രാജാജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷൺമുഖനാഥനും ആറുമുഖവും ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. ചന്ദ്രശേഖർ വ്യാഴാഴ്ച മരിച്ചു. തേവർ സമുദായത്തിൽപ്പെട്ട ചിലർ കഞ്ചാവ് വിൽപന നടത്തിയതിനെതിരെ സ്ഥലത്തെ ദലിത് പ്രവർത്തകർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇത് മുൻവിരോധത്തിന് കാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
