Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജന്മദിനത്തിൽ പാർക്കിലെത്തിയ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

text_fields
bookmark_border
child-rape2-301119.jpg
cancel

ചെന്നൈ: ജന്മദിനത്തിൽ സുഹൃത്തിനൊപ്പം പാർക്കിലെത്തിയ 11ാം ക്ലാസ് വിദ്യാർഥിനിയെ ആറംഗ സംഘം കൂട്ടബലാത്സംഗത്തിനി രയാക്കി. പ്രതികളിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. സുഹൃത്തിനൊപ്പം പാർക്കിലെ ത്തിയ വിദ്യാർഥിനി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആറ് പേർ ചേർന്ന് തടഞ്ഞുവെക്കുകയായിരുന്നു. സൃഹൃത്തിനെ മർദിച്ച ശേഷം പെൺകുട്ടിയെ ആളൊഴിഞ്ഞ ഇടത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി.

പ്രതികൾ പീഡനം വീഡിയോയിൽ പകർത്തുകയും ചെയ്തു. പിന്നീട്, പെൺകുട്ടി സംഭവം അമ്മയോട് പറയുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

സംഘത്തിലെ നാല് പേരെ പിടികൂടിയ പൊലീസ് മറ്റ് രണ്ടുപേർക്കായി തിരച്ചിലിലാണ്. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tamil Nadu Teen, Out To Celebrate Birthday, Gang-Raped By 6 Men
Next Story