പണമടക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; നിയമ വിദ്യാർഥികളും ടോൾബൂത്ത് ജീവനക്കാരും തമ്മിൽ സംഘർഷം
text_fieldsതിരുപ്പതി: പണമടക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ തമിഴ്‌നാട്ടിലെ ലോ കോളജ് വിദ്യാർഥികളെ ആന്ധ്ര എസ്.വി പുരം ടോൾ പ്ലാസയിൽ തടഞ്ഞതിനെ തുടർന്ന് സംഘർഷം. സംഘർഷത്തിനിടെ വിദ്യാർഥികൾ ടോൾ ബൂത്ത് ജീവനക്കാരെ ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിക്കുകയും അവിടെയുണ്ടായിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തുവെന്ന് റിപ്പോർട്ടുകളുണ്ട്.
പൊലീസ് സംഘം സ്ഥലത്തെത്തി വിദ്യാർഥികളോട് ടോൾ പ്ലാസയിൽ വാഹനങ്ങൾ തടസപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ അംഗീകരിക്കാതിരുന്ന വിദ്യാർഥിളെുമായി നാട്ടുകാർ വക്കേറ്റമുണ്ടാക്കുകയും ചെയ്തു.
വിദ്യാർഥികൾ തിരുപ്പതിയിൽ നിന്ന് പരീക്ഷ കഴിഞ്ഞ് തിരിച്ചു വരികയായിരുന്നു. അവരിൽ ഒരാളുടെ വാഹനത്തിൽ ഫാസ് ടാഗ് പ്രവർത്തിക്കാത്തതിനെ തുടർന്ന് കാർ ടോൾ പ്ലാസയിൽ തടഞ്ഞു നിർത്തി. വിദ്യാർഥിയോട് കാറ് പികറോട്ടെടുത്ത് മറ്റ് വാഹനങ്ങൾക്ക് വഴിയൊരുക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു. ഇത് വിദ്യാർഥികളെ പ്രകോപിപ്പിക്കുകയും അവർ ടോൾ ബൂത്ത് ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.
പൊലീസ് എത്തി വിദ്യാർഥികളോട് വാഹനങ്ങളെ തടസപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനങ്ങൾ മാത്രം കടത്തിവിടുകയും ആന്ധ്രപ്രദേശിലെ വാഹനങ്ങളെ തടയുകയുമായിരുന്നു. ഇത് വിദ്യാർഥികളും നാട്ടുകാരും തമ്മിലെ തർക്കത്തിനും ഇടയാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

