Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട്ടിൽ എസ്.ഐ.ആർ അന്തിമ പട്ടിക പൂർത്തിയാകുമ്പോൾ വെട്ടിമാറ്റിയത് 70 ലക്ഷം പേരുകൾ

text_fields
bookmark_border
തമിഴ്നാട്ടിൽ എസ്.ഐ.ആർ അന്തിമ പട്ടിക പൂർത്തിയാകുമ്പോൾ വെട്ടിമാറ്റിയത് 70 ലക്ഷം പേരുകൾ
cancel
camera_alt

SIR tamilnadu

ന്യൂഡൽഹി: തമിഴ്‌നാട് ചീഫ് ഇലക്ടറൽ ഓഫീസർ (സിഇഒ) മുഖേന ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) 2026 ഫെബ്രുവരി 23-ന് സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എ​സ്.​ഐ.​ആ​ർ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി ത​മി​ഴ്നാ​ട്ടി​ൽ പു​റ​ത്തി​റ​ക്കി​യ അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ 5.67 കോ​ടി വോ​ട്ട​ർ​മാ​രാണ് നിലവിൽ ഉള്ളത്. ഇ​തി​ൽ 74,07,207 വോ​ട്ട​ർ​മാ​രെ നീ​ക്കി​യ​താ​യും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ അ​ർ​ച്ച​ന പ​ട്‌​നാ​യി​ക് അ​റി​യി​ച്ചു. 2025ൽ 6.41 ​കോ​ടി വോ​ട്ട​ർ​മാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ആ​കെ​യു​ള്ള 5,67,07,380 വോ​ട്ട​ർ​മാ​രി​ൽ പു​രു​ഷ​ന്മാ​ർ 2,77,38,925, സ്ത്രീ​ക​ൾ 2,89,60,838, മൂ​ന്നാം ലിം​ഗ​ക്കാ​ർ 7,671 എ​ന്നി​ങ്ങ​നെ​യാ​ണ്.

ഫോ​റം 6 വ​ഴി 27,53,796 പേ​രെ പു​തു​താ​യി ചേ​ർ​ത്തു. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​നോ തി​രു​ത്താ​നോ ഇ​നി​യും അ​പേ​ക്ഷി​ക്കാ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ പ​റ​ഞ്ഞു. അന്തിമ പട്ടികയിലും പുരുഷ വോട്ടർമാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതലുള്ളത് എന്ന പ്രവണത തുടരുകയാണ്. പുതിയ വോട്ടർ പട്ടികയിൽ പേര് ചേർക്കാനായി ആകെ 27,85,195 അപേക്ഷകൾ ലഭിച്ചു. പരിശോധനയ്ക്ക് ശേഷം, 27,53,796 വോട്ടർമാരെ അന്തിമ പട്ടികയിൽ ചേർത്തു.

നവംബർ മുതൽ ആരംഭിച്ച മുഴുവൻ SIR പ്രക്രിയയിലും ഏകദേശം 70 ലക്ഷം പേരാണ് വെട്ടിമാറ്റിയത്. നിയമസഭാ മണ്ഡലങ്ങളിൽ, ചെങ്കൽപ്പട്ട് ജില്ലയിലെ ഷോലിംഗനല്ലൂരിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്, 5,36,991 പേർ. ചെന്നൈയിലെ ഹാർബർ മണ്ഡലത്തിലാണ് ഏറ്റവും കുറവ്, 1,16,896 പേർ. ഏപ്രിൽ-മേയ് മാസങ്ങളിലായാവും തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് അന്തിമ പട്ടിക പുറത്തിറക്കിയത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നടപടിക്രമങ്ങൾ പൂർത്തിയായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tamil Nadu SIR 5.67 crore voters, 74 lakh people removed
Next Story