തമിഴ്നാട് ഭരിക്കേണ്ടത് സെൻ്റ് ജോർജ് കോട്ടയിലിരുന്ന്, ഡൽഹിയിൽ നിന്നല്ല -എം.കെ. സ്റ്റാലിൻ
text_fieldsനാഗർകോവിൽ:തമിഴ്നാട് ഭരിക്കേണ്ടത് ചെന്നൈ സെൻ്റ് ജോർജ് കോട്ടയിൽ നിന്നാകണം, മറിച്ച് ഡൽഹിയിൽ നിന്നാകരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. നാഗർകോവിലിൽ വിവിധ സർക്കാർ ക്ഷേമനിധികൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ഷൻ അടുത്തതോടെ പ്രധാനമന്ത്രി മോദിയുടെ തമിഴ്നാട്ടിലേക്കുള്ള വരവ് കൂടി. ഇനിയും കൂടും. ഓരോ വരവും എൻ.ഡി.എയുടെ തോൽവി കൂടുതൽ ഉറപ്പാക്കുന്നു.
മെട്രോ ഉൾപ്പെടെ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾക്ക് നൽകുമ്പോൾ തമിഴ്നാട്ടിന് ഒന്നുമില്ല. രാജ്യത്ത് ക്രിസ്മസ് കാലത്ത് ക്രൈസ്തവർ ആക്രമിക്കപ്പെട്ടു. മഹാരാഷ്ട്രയിൽ മുസ്‍ലിംകളുടെ സംവരണം എടുത്തുകളഞ്ഞു. മണിപ്പൂരിൽ കലാപം തുടരുന്നു. ബീഹാറിൽ സ്കൂൾ പരിസരത്ത് നിന്ന് മാംസക്കട മാറ്റുമെന്ന് പറയുന്നു. ഇവർ ഭരിക്കുന്ന സ്ഥലങ്ങളിൽ അശാന്തി പരത്തുകയാണ് ലക്ഷ്യം.
ദ്രാവിഡ മോഡൽ ഭരണത്തിൽ മതേതരത്വം സംരക്ഷിക്കപ്പെടുന്നു. വഖഫ് നിയമം, സി.എ.എ ഇവയ്ക്ക് എതിരെ തമിഴ്നാട് സർക്കാർ നിയമസഭയിൽ പ്രമേയം കൊണ്ടുവന്നു. ശ്രീലങ്കയിൽ തുടരുന്ന അനീതികൾ അവസാനിപ്പിക്കാൻ ബി.ജെ.പിയ്ക്ക് ആയിട്ടില്ല. എന്നാണ് ബി.ജെ.പിക്ക് വെറുപ്പും വിദ്വേഷവും ഇല്ലാതെ രാജ്യം ഭരിക്കാൻ കഴിയുക?
എ.ഐ.എ.ഡി.എം.കെ നേതാവ് പഴനിസ്വാമിയും മോദിയെ പോലെ വാക്കുകൊണ്ടുള്ള കസർത്ത് നടത്തുകയല്ലാതെ കാര്യത്തിൽ ഒന്നുമില്ല. പൂജ്യവും പൂജ്യവും ചേർന്നാൽ ഫലം പൂജ്യം തന്നെ. ഭരിക്കാൻ കഴിയില്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തമിഴ്നാടിൻ്റെ പദ്ധതി അട്ടിമറിക്കാൻ ശ്രമം തുടങ്ങി. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നടത്തിയ സർജിക്കൽ സ്ട്രൈക്ക് ആണ് വനിതകൾക്ക് മുൻകൂട്ടി 5000 രൂപ നൽകിയത്. ദ്രാവിഡ മോഡൽ 2.0 ഭരണം വീണ്ടും തമിഴ്നാട്ടിൽ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

