Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്​നാട്ടിൽ കോവിഡ്​ ഡെൽറ്റ പ്ലസ്​ ബാധിച്ച്​ ആദ്യ മരണം

text_fields
bookmark_border
covid death
cancel

ചെ​െന്നെ: തമിഴ്​നാട്ടിൽ കോവിഡിന്‍റെ​ ഡെൽറ്റ പ്ലസ് വകഭേദം​ ബാധിച്ച്​ ഒരാൾ മരിച്ചു. ഇതാദ്യമായാണ്​ തമിഴ്​നാട്ടിൽ ഡെൽറ്റ പ്ലസ്​ കോവിഡ്​ മരണം സ്ഥിരീകരിക്കുന്നത്​. മധുരയിലാണ്​ മരണം റിപ്പോർട്ട്​ ചെയ്​തതെന്ന്​ തമിഴ്​നാട്​ ആരോഗ്യവകുപ്പ്​ ഉദ്യേഗസ്ഥർ പറഞ്ഞു. ഡെൽറ്റ പ്ലസ്​ വകഭേദം സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന മൂന്ന്​ രോഗികളിൽ രണ്ട്​ പേർ രോഗമുക്​തി നേടിയെന്ന്​ തമിഴ്​നാട്​ ആരോഗ്യവകുപ്പ്​ മന്ത്രി എ.എ സുബ്രമണ്യൻ അറിയിച്ചു.

ചെന്നൈയിലെ 32കാരിയായ നഴ്​സും കാഞ്ചിപുരം സ്വദേശിയായ ഒരാളുമാണ്​ രോഗമുക്​തി നേടിയത്​. കോവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ സ്രവം വിശദമായ പരിശോധനക്ക്​ വിധേയമാക്കിയപ്പോഴാണ്​ ഡെൽറ്റ പ്ലസ്​ ബാധിച്ചുവെന്ന്​ കണ്ടെത്തിയത്​. ഇയാളുമായി ബന്ധപ്പെട്ടവരുടെ പരിശോധന ഫലം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ പേർക്ക്​ ഡെൽറ്റ പ്ലസ്​ സ്ഥിരീകരിച്ചിരിക്കുന്നത്​. ഇവിടെ 20ഓളം പേർക്ക്​ രോഗം സ്ഥിരീകരിച്ചുവെന്നാണ്​ റിപ്പോർട്ട്​​. കേരള, ആന്ധ്രപ്രദേശ്​, കർണാടക എന്നീ സംസ്ഥാനങ്ങളിലും ഡെൽറ്റ പ്ലസ്​ സ്ഥിരീകരിച്ചിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tamil Nadu reports first death from 'Delta Plus' Covid variant as concern grows
Next Story