ചെന്നൈ: തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 68 മരണം. പുതുതായി 4,244 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,617 പേർ ഞായറാഴ്ച രോഗമുക്തി നേടിയതായും തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
തമിഴ്നാട്ടിൽ ഇതുവരെ 1,38,470 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 46,969 പേർ നിലവിൽ ചികിത്സയിലുണ്ട്. 1,966 പേരാണ് തമിഴ്നാട്ടിൽ ഇതുവരെ മരിച്ചത്.
കേരളത്തിൽനിന്ന് റോഡ് മാർഗം തമിഴ്നാട്ടിൽ എത്തിയ ഏഴുപേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മധുരയിൽ ജൂലൈ 14 വരെ ലോക്ഡൗൺ നീട്ടി. അവശ്യ സർവിസുകൾക്ക് മാത്രമാണ് അനുമതി.