Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ...

തമിഴ്​നാട്ടിൽ ആവർത്തിക്കുമോ​ വൻ വിജയങ്ങളുടെ ചരിത്രം?

text_fields
bookmark_border
TN-Election
cancel

ചെന്നൈ: ദീർഘകാലം തമിഴ്​നാട് അടക്കിഭരിച്ച രണ്ട്​ രാഷ്​ട്രീയ നേതാക്കൾ -ജെ. ജയലളിതയും എം. കരുണാനിധിയും. തമിഴ്​നാ ടിൻെറ രാഷ്​​്ട്രീയ ഭാവി രചിച്ചിരുന്ന ഈ രണ്ടുപേരും അരങ്ങൊഴിഞ്ഞ ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്​. ലോക് ​സഭാ തെര​െഞ്ഞടുപ്പിൻെറ രണ്ടാംഘട്ട വോ​ട്ടെടുപ്പിലാണ്​ തമിഴ്​​നാട്​ വിധി എഴുതുന്നത്​. 39 ലോക്​ സഭാ സീറ്റുകളി ൽ വെല്ലൂർ ഒഴികെ 38ലും ഇന്ന്​ തെരഞ്ഞെടുപ്പ്​ നടക്കുകയാണ്. വൻ തുക റെയ്​ഡിൽ പിടിച്ചതോടെ വെല്ലൂരിലെ തെ​ര​ഞ്ഞടുപ്പ ്​ റദ്ദാക്കുകയായിരുന്നു.

പ്രാദേശിക പാർട്ടിയായ​ അണ്ണാ ഡി.എം.​െകയും ഡി.എം.​െകയും തമ്മിലാണ് സംസ്ഥാനത്തെ​ പ്രധാന പോര്​. ഇരു പാർട്ടികളും 20 സീറ്റുകളിൽ വീതമാണ്​ മത്​സരിക്കുന്നത്​. ജയലളിതയുടെ മരണത്തോടെ അധികാരത്തർക്ക​െത്ത തുടർന്ന്​ പിളർന്ന അണ്ണാ ഡി.എം.കെക്കെതിരെ വിമതനായ ടി.ടി.വി ദിനകരൻ രൂപീകരിച്ച അമ്മ മക്കൾ മുനീത്ര കഴകം(എ.എം.എം.കെ) മത്​സരരംഗത്തിറങ്ങുന്നു. 37 സീറ്റുകളിലാണ്​ എ.എം.എം.കെ മത്​സരിക്കുന്നത്​. അതേസമയം, ബി.ജെ.പിയുടെ അനു​ഗ്രഹാശിസുകളോടെയാണ്​ എ.ഐ.എ.ഡി.എം.കെ മത്​സരത്തിനിറങ്ങുന്നത്​.

രാഷ്​ട്രീയ ചാണക്യൻ എം. കരുണാനിധിയുടെ മകൻ എം.കെ സ്​റ്റാലിനാണ്​ ഡി.എം.കെ​െയ നയിക്കുന്നത്​. ഡി.എം.കെക്ക്​ കോൺഗ്രസ്​ പിന്തുണയുമുണ്ട്​. കോൺഗ്രസ്​ ഒമ്പതു സീറ്റുകളിലും ബി.ജെ.പി അഞ്ചു സീറ്റുകളിലും ജനവിധി തേടുന്നു. തമിഴ്​നാട്ടിൽ യു.പി.എ സഖ്യത്തിൽ സി.പി.ഐയും സി.പി.എമ്മും ഇന്ത്യൻ യൂണിയൻ മുസ്​ലീം ലീഗും കക്ഷികളാണ്​. അതേസമയം, പട്ടാളി മക്കൾ കക്ഷിയും ദേശീയ മുർപൊക്കു ദ്രാവിഡ കഴകവും എൻ.ഡി.എ സഖ്യ കക്ഷികളാണ്​. തമിഴ്​നാട്ടിൽ മത്​സര രംഗത്തുള്ള മറ്റൊരു പ്രമുഖ കക്ഷി കമൽ ഹാസൻെറ മക്കൾ നീതി മയ്യമാണ്​. കമൽ ഹാസൻെറ പാർട്ടി 37 സീറ്റുകളിലാണ്​ മത്​സരിക്കുന്നത്​​.

കൃഷിനാശവും ജലക്ഷാമവുമാണ് തമിഴ്​നാട്​ നേരിടുന്ന പ്രധാന പ്രശ്​നങ്ങൾ. ​േവദാന്തയുടെ കോപ്പൻ പ്ലാൻറ്​ അടച്ചു പൂട്ടൽ സമരവുമായി ബന്ധപ്പെട്ടുണ്ടായ വെടി​െവപ്പിൽ 13 പേർ കൊല്ലപ്പെട്ട സംഭവവും തമിഴ്​ രാഷ്​ട്രീയത്തെ പിടിച്ചു കുലുക്കിയിരുന്നു. അതിനപ്പുറം തമിഴ്​ രാഷ്​ട്രീയം പണത്തിനും വാഗ്​ദാനങ്ങൾക്കും പിറകെയാണ്​ സഞ്ചരിക്കുന്നത്​. കൂടുതൽ പണമൊഴുക്കുന്നവർക്ക്​ പിടിച്ചു കയറാം എന്ന സ്​ഥിതി.

പ്രാദേശിക നേതാക്കളായ ഡി.എം.കെയുടെ എം.കെ സ്​റ്റാലിൻ, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീർ ശെൽവം എന്നിവർക്ക്​ നിർണായകമാണ്​ തെരഞ്ഞെടുപ്പ്​ ഫലം. ഡി.എം.കെ-കോൺഗ്രസ്​- കമ്മ്യൂണിസ്​റ്റ്​ സഖ്യം വിജയം നേടു​െമന്നാണ്​ ഭൂരിപക്ഷ സർവേകളും നൽകുന്ന ഫലം. വിജയം വൻ ഭൂരിപക്ഷത്തിലായിരിക്കുമെന്നും പ്രവചിക്കുന്നു. 1971 മുതൽ നടന്ന 12 തെരഞ്ഞെടുപ്പുകളിൽ ഭൂരിഭാഗത്തിലും വിജയിക്കുന്ന പാർട്ടിയോ സഖ്യമോ വൻ ഭൂരിപക്ഷം നേടിയിരുന്നു. എട്ടു തവണ നടന്ന മത്​സരങ്ങളിൽ 92 ശതമാനം സീറ്റകളും നേടിയായിരുന്നു പാർട്ടികളുടെ വിജയം. അതുതന്നെ ഇത്തവണയും ഇത് ആവർത്തിക്കുമെന്നാണ്​ സർവേകൾ പ്രവചിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadumalayalam newsmalayalam news onlinemalayalam news updatesLok Sabha Electon 2019
News Summary - Is Tamil Nadu Repeat the history of Landslid Win - India News
Next Story