Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംവരണ നിഷേധം മൂലം...

സംവരണ നിഷേധം മൂലം ഡിഗ്രി സ്വപ്​നം പൂവണിഞ്ഞില്ല; റാങ്ക്​ ജേതാവ്​ പശുവിനെ വളർത്തുന്നു

text_fields
bookmark_border
chandrann TN rank holder
cancel
camera_alt

കടപ്പാട്​: https://www.thequint.com

ഈറോഡ് (തമിഴ്​നാട്​)​: ചന്ദ്രന്‍റെ മാതാപിതാക്കൾക്ക്​ 11 മക്കളാണ്​. തന്‍റെ കുടുംബത്തിൽ നിന്ന്​ മാത്രമല്ല ഈറോഡിനടുത്തുള്ള ബർഗൂർ ഗ്രാമത്തിൽ നിന്നുള്ള ആദ്യ ബിരുദധാരിയാകാൻ ഒരുങ്ങുകയായിരുന്നു ചന്ദ്രൻ. ഗോപിച്ചെട്ടിപ്പാളയത്തിലെ സർക്കാർ സ്​കൂളിലെ വൊക്കേഷനൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിച്ച്​ 600ൽ 444 മാർക്ക്​ നേടിയ ചന്ദ്രൻ തമിഴ്​നാട്​ വെറ്ററിനെറി ആൻഡ്​ അനിമൽ ഹസ്​ബെൻഡറി യൂനിവേഴ്​സിറ്റിയിൽ (താനുവാസ്) ബാച്ച്​ലർ ഓഫ്​ വെറ്ററിനറി സയൻസസ്​ ആൻഡ്​ ആനിമൽ ഹസ്​ബെൻഡറി കോഴ്​സ്​ പഠിക്കുന്നതും തന്‍റെ കുടുംബത്തെ കരകയറ്റുന്നതും സ്വപ്​നം കണ്ടു. നല്ല റോഡുകളോ മൊബൈൽ നെറ്റ്​വർക്കോ പോലുമില്ലാത്ത ആ നാടിന്‍റെ കൂടി സ്വപ്​നമായിരുന്നു ചന്ദ്രന്‍റെ വിദ്യാഭ്യാസം.

നല്ല മാർക്കുണ്ടായതിനാൽ 2019ൽ തന്‍റെ ഇഷ്​ട കോഴ്​സിന്​ പ്രവേശനം ലഭിക്കുമെന്ന്​ ചന്ദ്രന്​ നല്ല പ്രതീക്ഷയുണ്ടായിരുന്നു. ചോളഗർ ഗോത്ര വിഭാഗക്കാരനായിരുന്നു ചന്ദ്രൻ. വൊക്കേഷനൽ വിഭാഗത്തിൽ പട്ടിക വിഭാഗക്കാരിൽ സംസ്​ഥാനത്ത്​ ഒന്നാം റാങ്കുകാരനായിരുന്നു ചന്ദ്രൻ. കോളജ്​ റാങ്ക്​ലിസ്റ്റിൽ 146ാം റാങ്കുകാരനായി. സംസ്​ഥാനത്ത്​ തന്നെ ഒന്നാം സ്​ഥാനക്കാരനായിരുന്നെങ്കിലും കോളജ്​ അഡ്​മിഷൻ കിട്ടാൻ അത്​ മതിയായില്ല.

ക്വാട്ടക്കനുസരിച്ചുള്ള സീറ്റില്ല

2020 ൽ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച ചന്ദ്രൻ, ഗോത്ര വിദ്യാർഥികൾക്ക് ഒരു സീറ്റെങ്കിലും അനുവദിക്കണമെന്ന് സർവകലാശാലകളോട് അഭ്യർഥിക്കുകയും വൊക്കേഷനൽ വിദ്യാർഥികൾക്കുള്ള സംവരണം വർധിപ്പിക്കാൻ സർവകലാശാലകൾക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.

ചിത്രം: ​The quint

താനുവാസ് പിന്തുടർന്ന മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് 360 സീറ്റുകളിൽ 54 സീറ്റുകൾ (മൊത്തം സീറ്റിന്‍റെ 15 ശതമാനം) അഖിലേന്ത്യ ക്വോട്ടയാണ്​. ഇത്​ ന്യൂഡൽഹിയിലെ വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയാണ്​ തിരഞ്ഞെടുക്കുക. ബാക്കി 306 സീറ്റുകളാണ്​ തമിഴ്‌നാട്ടിൽ നിന്നുള്ള വിദ്യാർഥികൾക്ക്. 1984 ലെ സർക്കാർ ഉത്തരവനുസരിച്ച് 306 സീറ്റുകളിൽ ഒരു ശതമാനം അതായത് മൂന്ന് സീറ്റുകൾ പട്ടികവർഗ വിദ്യാർഥികൾക്കായി നീക്കിവച്ചിരിക്കുന്നു. വൊക്കേഷനൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് അഞ്ച്​ ശതമാനം, അതായത് 18 സീറ്റുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

മൊത്തം സീറ്റുകളുടെ അഞ്ച് ശതമാനം വൊക്കേഷനൽ വിഭാഗക്കാർക്കും ബാക്കി 95 ശതമാനം അക്കാദമിക് വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികൾക്കുമായാണ്​ നീക്കിവച്ചതെന്ന്​ സർവകലാശാല വ്യക്തമാക്കി. എസ്​.ടി വിഭാഗത്തിൽ നിന്നുള്ള മൂന്ന് സീറ്റുകളും അക്കാദമിക് സ്ട്രീമിൽ നിന്നുള്ള വിദ്യാർഥികൾക്കാണ്​ നൽകിയത്​.

അതുപോലെ, തമിഴ്‌നാട് അഗ്രികൾച്ചറൽ യൂനിവേഴ്‌സിറ്റിയിൽ (ടി.എൻ.എ.യു) 45 സീറ്റുകളിൽ ഒരു ശതമാനം വൊക്കേഷനൽ കോഴ്​സുകളിലുള്ള എസ്​.ടി വിദ്യാർഥികൾക്കായി സംവരണം ചെയ്​തിട്ടുണ്ട്​. അതായത് 0.45 സീറ്റ്​. അതായത് എസ്​.ടി വിഭാഗത്തിൽ നിന്നുള്ള ഒരു വിദ്യാർഥിക്കും സീറ്റ് ലഭിക്കില്ല. ഇതോടെ ഹരജി തള്ളിപ്പോയി.

'നാം ഒരുപാട്​ ചന്ദ്രൻ‌മാർ‌ക്ക് സീറ്റ് നിഷേധിക്കുന്നു'

നീതി തേടി ചന്ദ്രൻ ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിച്ചു. കമീഷൻ 15 ദിവസത്തിനകം ഒരു സീറ്റ്​ അനുവദിക്കാൻ സർവകലാശാലകൾക്ക്​ നിർദേശം നൽകിയെങ്കിലും ഇതുവരെ പ്രതികരണം ഒന്നും ഉണ്ടായില്ല.

'ഇത് ചന്ദ്രന്‍റെ മാത്രം പ്രശ്നമല്ല. എല്ലാ വർഷവും, ഗോത്ര വിദ്യാർഥികൾക്ക് വൊക്കേഷനൽ വിഭാഗത്തിൽ നിന്നുള്ളവരായതിനാൽ പ്രവേശനം നിഷേധിക്കപ്പെടുന്നു. ക്വാട്ടക്കനുസരിച്ച്​ മുഴുവൻ സീറ്റുകളുടെ എണ്ണം ഉയർത്തുന്നില്ല. ഇത് ന്യായമായതിനാൽ പരിഹരിക്കേണ്ടതുണ്ട്. നാം ഒരുപാട്​ ചന്ദ്രൻ‌മാർ‌ക്ക് സീറ്റ് നിഷേധിക്കുന്നു. പലതും ശ്രദ്ധിക്കപ്പെടാതെ പോകുന്നു' -സർവകലാശാലയിലെ ഒരു പ്രഫസർ പറഞ്ഞു.

തനുവാസ്​ 2020ൽ സീറ്റുകളുടെ എണ്ണം 480 ആക്കി ഉയർത്തിയിരുന്നു. ഇതോടെ എസ്​.ടി വിഭാഗക്കാർക്ക്​ നാലു സീറ്റുകളുണ്ടാകും. വിഷയത്തിൽ പ്രതികരണം തേടി മാധ്യമപ്രവർത്തകർ ബന്ധപ്പെ​ട്ടെങ്കിലും സർവകലാശാല അധികൃതർ പ്രതികരിച്ചില്ല.

ജീവിക്കാനായി പശുവിനെ വളർത്തുന്നു

ചിത്രം: ​The quint

ചന്ദ്രന്‍റെ ജീവിതം ചെറുപ്പം തൊട്ട്​ തന്നെ ദുരിതപൂർണമായിരുന്നു. കുടുംബത്തിലെ ബുദ്ധിമുട്ടുകൾ കാരണം ബാലവേലക്കിറങ്ങിയ ചന്ദ്രനെ ആറാം വയസിൽ രക്ഷിച്ച്​ നാഷനൽ ചൈൽഡ്​ ലേബർ പ്രൊജക്​ടിന്‍റെ ‍​​​​കോങ്ക​ൈ​ഡയിലുള്ള സ്​പെഷ്യൽ സ്​കൂളിൽ ചേർക്കുകയായിരുന്നു. പിന്നീട്​ സാധാരണ സ്​കൂളിലേക്ക്​ മാറി. മാതാപിതാക്കൾക്കും 11 സഹോദരങ്ങൾക്കും ഒപ്പം മുക്കാൽ സെന്‍റ്​ സ്​ഥലത്ത്​ സ്​ഥിതി ചെയ്യുന്ന വീട്ടിലാണ്​ താമസം. സ്വന്തമായുള്ള എട്ട്​ പശുക്കളെ വെച്ചാണ്​ കുടുംബം പുലർന്ന്​ പോകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationTamil Nadurank holder
News Summary - Tamil Nadu Rank Holder chandran Works as Cattle Herder due to Reservation Denied
Next Story