ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ശേഷം ഗർഭിണിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം: 50,000 രൂപ നഷ്ടപരിഹാരം കൈമാറി റെയിൽവേ
text_fieldsചെന്നൈ: ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ശേഷം നാല് മാസം ഗർഭിണിയായ യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവത്തിൽ 50,000 രൂപ നഷ്ടപരിഹാരം കൈമാറി റെയിൽവേ. ട്രെയിനിൽ നിന്നും വീണതിനെ തുടർന്ന് പെൺകുട്ടിയുടെ ഗർഭം അലസിയിരുന്നു. ഇവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കോയമ്പത്തൂർ-തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസിലാണ് ഇവർ യാത്ര ചെയ്തിരുന്നത്. തിരുപ്പൂരിൽ നിന്നാണ് ഇവർ ട്രെയിനിൽ കയറിയത്. ജോലാർപേട്ടിൽ നിന്നും ട്രെയിനിൽ കയറി ആൾ പെൺകുട്ടിയൈ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ആക്രമണം ചെറുത്തതോടെ പെൺകുട്ടിയെ ട്രെയിനിൽ നിന്നും തള്ളിയിടുകയും ചെയ്തു.
ഉടൻ തന്നെ അവരെ ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും പെൺകുട്ടിയുടെ ഗർഭം അലസുകയായിരുന്നു. തുടർന്നാണ് റെയിൽവേ 50,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. സംഭവത്തിന് പിന്നാലെ കേസിലെ പ്രതിയായ ഹേമന്തിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
50,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചതിന് പുറമേ ദക്ഷിണ റെയിൽവേയുടെ അഡീഷണൽ ജനറൽ മാനേജർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ പെൺകുട്ടിയെ സന്ദർശിക്കുകയും ചെയ്തു. ആശുപത്രിയിൽവെച്ച് തന്നെ നഷ്ടപരിഹാര തുക പെൺകുട്ടിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

