Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്നാട്ടിൽ വീണ്ടും...

തമിഴ്നാട്ടിൽ വീണ്ടും സ്റ്റാലിൻ, വിജയ് പേരമ്പൂരിൽ പരാജയപ്പെട്ടേക്കാം -പ്രവചനം

text_fields
bookmark_border
തമിഴ്നാട്ടിൽ വീണ്ടും സ്റ്റാലിൻ, വിജയ് പേരമ്പൂരിൽ പരാജയപ്പെട്ടേക്കാം -പ്രവചനം
cancel

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) വീണ്ടും അധികാരത്തിൽ വരുമെന്ന് അഗ്നി ന്യൂസ് സർവിസിന്റെ തെരഞ്ഞെടുപ്പ് ഫല പ്രവചനം. 234 സീറ്റിൽ 180 സീറ്റുകളും 44.9 വോട്ട് ഷെയറും ഡി.എം.കെ നയിക്കുന്ന മുന്നണി നേടുമെന്നാണ് സർവേ ഫലം. പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിലുള്ള മുന്നണി 54 സീറ്റുകളും 38.5 ശതമാനം വോട്ട് ഷെയർ നേടുമെന്നും സർവേ പറയുന്നു.

തമിഴക വെട്രി കഴകം 9.7 ശതമാനം വോട്ട് ഷെയർ മാത്രമാണ് നേടു​ക. പാർട്ടി തലവനായ വിജയ് പേരമ്പൂർ മണ്ഡലത്തിൽ പരാജയപ്പെട്ടേക്കാമെന്നും സർവേ ഫലത്തിൽ പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പേർ മുൻഗണന നൽകുന്ന പേര് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റേതാണ്. 5000 രൂപയുടെ സഹായ പദ്ധതി ഒരു പ്രധാന ഘടകമായി ചൂണ്ടിക്കാട്ടി, സർവേയിൽ പ്രതികരിച്ച സ്ത്രീകളിൽ 60 ശതമാനം പേരും ഡി.എം.കെയെ പിന്തുണക്കുന്നതായും സർവേ പറയുന്നു.

1,01,643 ആളുകളിൽ ഫെബ്രുവരി ഏഴുമുതൽ മാർച്ച് 12 വരെയാണ് സർവേ നടത്തിയത്. ഏപ്രിൽ 23നാണ് തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ്. ഏപ്രിൽ ആറുവരെ സ്ഥാനാർഥികൾക്ക് പത്രിക നൽകാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduMK StalindmkTVKTVK Vijay
News Summary - Tamil Nadu pre poll survey predicts Stalins return TVK chief Vijay may lose Perambur seat
Next Story