Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഖുശ്​ബു ആയിരംവിളക്കിൽ;...

ഖുശ്​ബു ആയിരംവിളക്കിൽ; എച്ച്​. രാജ കാരക്കുടിയിൽ

text_fields
bookmark_border
ഖുശ്​ബു ആയിരംവിളക്കിൽ; എച്ച്​. രാജ കാരക്കുടിയിൽ
cancel

ചെന്നൈ: ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടു. നടി ഖുശ്​ബുവിന്​ ചെ​ൈന്നയിലെ ആയിരംവിളക്ക്​ സീറ്റ്​ നൽകി. നേരത്തേ ഖുശ്​ബുവിന്​ ചെന്നൈയിലെ ചെപ്പോക്ക്​ അനുവദിക്കു​െമന്നാണ് പാർട്ടി നേതൃത്വം അറിയിച്ചിരുന്നത്​. ഇതനുസരിച്ച്​ ഖുശ്​ബു മണ്ഡലം തെരഞ്ഞെടുപ്പ്​ കമ്മിറ്റി ഒാഫിസ്​ തുറന്ന്​ പ്രവർത്തനങ്ങൾക്ക്​ തുടക്കംകുറിച്ചിരുന്നു.

ചെപ്പോക്കിൽ ഖുശ്​ബുവി​െൻറ നേതൃത്വത്തിൽ പദയാത്രയും സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ്​ സീറ്റ്​ വിഭജന ചർച്ചയിൽ ചെപ്പോക്ക്​ പാട്ടാളി മക്കൾ കക്ഷിക്ക്​ നൽകിയത്​. ഉദയ്​നിധി സ്​റ്റാലിനും ഖുശ്​ബുവും തമ്മിലാവും ഏറ്റുമുട്ടുകയെന്നാണ്​ പ്രതീക്ഷിക്കപ്പെട്ടിരുന്നത്​.

ബി.ജെ.പി തമിഴ്​നാട്​ അധ്യക്ഷൻ എൽ. മുരുകൻ ധാരാപുരം സംവരണ സീറ്റിൽ ജനവിധി തേടും. മഹിള മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ കോയമ്പത്തൂർ സൗത്തിലും. ഇവിടെ കമൽഹാസനാണ്​ മുഖ്യഎതിരാളി. എച്ച്​. രാജ കാരക്കുടിയിൽ മത്സരിക്കും. സർവിസിൽനിന്ന്​ വിരമിച്ച്​ ഇൗയിടെ ബി.ജെ.പിയിൽ ചേർന്ന കർണാടകയിലെ മുൻ ​െഎ.പി.എസ്​ ഒാഫിസർ അണ്ണാമല അറവകുറിച്ചിയിലും എം.ആർ. ഗാന്ധി നാഗർകോവിലിലും സ്ഥാനാർഥികളാവും. അണ്ണാ ഡി.എം.കെ സഖ്യത്തിൽ ബി.ജെ.പിക്ക്​ 20 സീറ്റാണ്​ നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:khushbooAssembly Election 2021
News Summary - Tamil Nadu polls: BJP releases list of candidates
Next Story