ജയലളിത പുറത്തു നിര്‍ത്തിയ നടരാജനും അരങ്ങത്ത്
text_fields
ചെന്നൈ: ജയലളിത ജീവിച്ചിരുന്നപ്പോള്‍ പോയസ് ഗാര്‍ഡനില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്ന ശശികലയുടെ ഭര്‍ത്താവ് നടരാജനും അണ്ണാ ഡി.എം.കെ വേദികളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ജയലളിതയുടെ കാലത്ത് ശശികലയോ മറ്റ് കുടുംബാംഗങ്ങളോ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. റിയല്‍ എസ്റ്റേറ്റ് - രാഷ്ട്രീയ മാഫിയ ബന്ധമുള്ള മണ്ണാര്‍ഗുഡി മാഫിയയുടെ പ്രധാനിയായ നടരാജനെ ജയലളിത പ്രത്യേകം അകറ്റിനിര്‍ത്തിയിരുന്നു. ശശികല ജനറല്‍ സെക്രട്ടറിയായതിന് പിന്നാലെ ഒരു വിഭാഗം പാര്‍ട്ടി അണികള്‍ ഭയപ്പെട്ടതുപോലെ അവരുടെ കുടുംബവും അണ്ണാ ഡി.എം.കെയുടെ വക്താക്കളായി മാറുന്നതിന്‍െറ സൂചനയാണ് തന്‍െറ കുടുംബവും ജയലളിതയുമായുള്ള ബന്ധം എടുത്തുപറഞ്ഞ് നടരാജന്‍െറ രംഗപ്രവേശനം.
തിരുച്ചിറപ്പള്ളിയിലും തഞ്ചാവൂരിലും പാര്‍ട്ടി സംഘടിപ്പിച്ച പൊങ്കല്‍ ആഘോഷങ്ങളില്‍ ശശികലയുടെ ഭര്‍ത്താവ് നടരാജനും അവരുടെ സഹോദരന്‍ വി. ദിവാകരനും മുഖ്യാതിഥികളായി പങ്കെടുത്തു. ജയലളിതയെ മുപ്പതു വര്‍ഷം സംരക്ഷിച്ചത് തന്‍െറ ഭാര്യ ശശികലയായിരുന്നെന്ന് നടരാജന്‍ ഇവിടെ വ്യക്തമാക്കി. ജയലളിതയുടെ മരണത്തെതുടര്‍ന്ന് ശശികലയും കുടുംബാംഗങ്ങളും അണ്ണാ ഡി.എം.കെ കൈപ്പിടിയിലൊതുക്കുന്നതായ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നടരാജന്‍.
അണ്ണാ ഡി.എം.കെ രാഷ്ട്രീയത്തില്‍ ശശികലയുടെ കുടുംബം ഇടപെടുന്നതില്‍ തെറ്റൊന്നുമില്ല. എം.ജി.ആറിന്‍െറ മരണത്തെതുടര്‍ന്ന് ജയലളിതയെ സംരക്ഷിച്ചതില്‍ തന്‍െറ കുടുംബത്തിന് വ്യക്തമായ പങ്കുണ്ടെന്ന് നടരാജന്‍ പറഞ്ഞു. ഒ. പന്നീര്‍സെല്‍വം തമിഴ്നാട് മുഖ്യമന്ത്രി എന്ന നിലക്ക് കടമകള്‍ കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റേണ്ട കാര്യമില്ളെന്നും നടരാജന്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
