Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജോലി തട്ടിപ്പ്​ കേസ്​:...

ജോലി തട്ടിപ്പ്​ കേസ്​: തമിഴ്​നാട്​ മുൻ മന്ത്രി രാജേന്ദ്ര ബാലാജി അറസ്റ്റിൽ

text_fields
bookmark_border
ജോലി തട്ടിപ്പ്​ കേസ്​: തമിഴ്​നാട്​ മുൻ മന്ത്രി രാജേന്ദ്ര ബാലാജി അറസ്റ്റിൽ
cancel

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റി​നു​ കീ​ഴി​ലെ ക്ഷീ​ര​സ​ഹ​ക​ര​ണ സ്​​ഥാ​പ​ന​മാ​യ 'ആ​വീ​നി'​ൽ ജോ​ലി ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​​മെ​ന്നു​ പ​റ​ഞ്ഞ്​ മൂ​ന്നു​ കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ്​ ന​ട​ത്തി​യ കേ​സി​ൽ അ​ണ്ണാ ഡി.​എം.​കെ സ​ർ​ക്കാ​റി​ലെ മു​ൻ മ​ന്ത്രി കെ.​ടി.

രാ​ജേ​ന്ദ്ര ബാ​ലാ​ജി​യെ ത​മി​ഴ്​​നാ​ട്​ പൊ​ലീ​സി​ലെ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ്​ ചെ​യ്തു. ബു​ധ​നാ​ഴ്ച രാ​വി​ലെ ക​ർ​ണാ​ട​ക​യി​ലെ ഹാ​സ​നി​ൽ​നി​ന്നാ​ണ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഡി​സം​ബ​ർ 17ന്​ ​ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ദ്രാ​സ്​ ഹൈ​കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണ്​ ഒ​ളി​വി​ൽ പോ​യ​ത്. പ്ര​തി​ക്കെ​തി​രെ ഡി​സം​ബ​ർ 23ന്​ ​ത​മി​ഴ്​​നാ​ട്​ പൊ​ലീ​സ്​ ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്ന അ​പ്പീ​ൽ ഹ​ര​ജി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

അ​ണ്ണാ ഡി.​എം.​കെ വി​രു​ദു​ന​ഗ​ർ ജി​ല്ല സെ​ക്ര​ട്ട​റി​യാ​യ ഇ​ദ്ദേ​ഹം 2016 ആ​ഗ​സ്റ്റ് മു​ത​ൽ 2021 മേ​യ് വ​രെ​യാ​ണ്​ ക്ഷീ​ര വി​ക​സ​ന​മ​ന്ത്രി​യാ​യി​രു​ന്ന​ത്. അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ മ​റ്റു ചി​ല കേ​സു​ക​ളു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIADMKjob fraudTamil NaduRajendra Balaji
News Summary - Tamil Nadu Police arrests ex-AIADMK minister Rajendra Balaji
Next Story