Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗുരുവായൂരിലേക്ക് തിരിച്ച തമിഴ്നാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി
text_fieldsbookmark_border
കാണാതായ കുമരന്
തൃശൂർ: ഗുരുവായൂരിലേക്ക് തിരിച്ച തമിഴ്നാട് ചെങ്കല്‍പ്പേട്ട മാറായി മലൈര്‍ നഗര്‍ മനോന്മണി സ്ട്രീറ്റിലെ കുമരനെ (83) കാണാനില്ലെന്ന് പരാതി. കഴിഞ്ഞ മെയ് 25 മുതല്‍ കാണാതായ സംഭവത്തില്‍ കാഞ്ചീപുരം പൊലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
ഗുരുവായൂരിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പോന്ന ശേഷം തിരിച്ച് വീട്ടില്‍ എത്തിയിട്ടില്ലെന്നാണ് പരാതി. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണമെന്ന് അറിയിച്ചു. ഫോണ്‍: 04872424192, 9443154246, 9500154246.
Next Story

