ആദിവാസി കുട്ടികളെകൊണ്ട് ചെരിപ്പഴിപ്പിച്ച് തമിഴ്നാട് മന്ത്രി; വ്യാപക വിമർശനം -VIDEO
text_fieldsചെന്നൈ: ആദിവാസി വിഭാഗക്കാരായ കുട്ടികളെ വിളിച്ചുവരുത്തി തന്‍റെ ചെരിപ്പഴിപ്പിച്ച് തമിഴ്നാട് വനംവകുപ്പ് മന്ത ്രി ദിണ്ഡിഗൽ ശ്രീനിവാസൻ. മുതുമലൈ കടുവസംരക്ഷണ മേഖലയിൽ സന്ദർശനത്തിനിടെയാണ് എ.ഐ.എ.ഡി.എം.കെ നേതാവുകൂടിയായ മന്ത്രി കുട്ടികളെ കൊണ്ട് ചെരിപ്പഴിപ്പിച്ചത്.
മുതുമലൈ കടുവസംരക്ഷണ മേഖലയിലെ ആന സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. സമീപത്തെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനാണ് മന്ത്രി ആദിവാസി കുട്ടികളെ വിളിച്ച് തന്‍റെ ചെരുപ്പഴിക്കാൻ ആവശ്യപ്പെട്ടത്.
#WATCH Tamil Nadu minister Dindigul C Srinivasan makes a boy remove his sandals during the Minister's visit to Mudumalai National Park. pic.twitter.com/L4dZr8Q33y
— ANI (@ANI) February 6, 2020
കുട്ടികൾ നിലത്ത് കുനിഞ്ഞിരുന്ന് ചെരുപ്പഴിക്കുന്നതും മന്ത്രി ചിരിക്കുന്നതും വിഡിയോയിൽ കാണാം. മന്ത്രിയുടെ പ്രവൃത്തിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
