Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാഗ്​പൂരിലേക്ക്​...

നാഗ്​പൂരിലേക്ക്​ നാമക്കല്ലിലേക്കായി 500 കി.മീ പിന്നിട്ടു; വീടണയും മു​േമ്പ തമിഴ്​ യുവാവിന്​ അന്ത്യം

text_fields
bookmark_border
നാഗ്​പൂരിലേക്ക്​ നാമക്കല്ലിലേക്കായി 500 കി.മീ പിന്നിട്ടു; വീടണയും മു​േമ്പ തമിഴ്​ യുവാവിന്​ അന്ത്യം
cancel

ഹൈദരാബാദ്: ലോക്ക്​ഡൗണിൽ നാഗ്​പൂരിലെ ​തൊഴിലിടത്തിൽ നിന്നും തമിഴ്‌നാട്ടിലെ സ്വന്തം ഗ്രാമത്തിലേക്ക്​ എത്താ ൻ 500 കി​േലാമീറ്ററിലധികം കാൽനടയായി യാത്ര ചെയ്ത യുവാവിന്​ ദാരുണാന്ത്യം. തമിഴ്​നാട്ടിൽ നാമക്കൽ സ്വദേശി ലോഗേഷ്​ ബാലസുബ്രഹ്മണി (23) ആണ്​ കുഴഞ്ഞുവീണ്​ മരിച്ചത്​. മൂന്നു ദിവത്തോളം നടന്നും ചെറിയ നാഗ്​പൂരിൽ നിന്നും സെക്കന്തറാബ ാദു വരെ എത്തിയ 26 സംഗസംഘത്തിലെ ഒരാളായിരുന്നു ലോഗേഷ്​.

സെക്കന്തറാബാദിൽ എത്തിയതോടെ ഇവരെ ​കുടിയേറ്റ തൊഴിലാളികൾക്കുള്ള ക്യാമ്പിലേക്ക്​ കൊണ്ടുപോവുകയുമായിരുന്നു. ബോവെൻപള്ളിയിലെത്തിയ സംഘത്തെ വെസ്​റ്റ്​ മറെഡ്​പളളിയിലെ കമ്മ്യൂണിറ്റി ഹാളിൽ എത്തിച്ചു. ഇവിടെ വിശ്രമിക്കുന്നതിനിടെ ലോഗേഷ്​ കുഴഞ്ഞുവീണു. ഉടൻ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്നും ഡോക്​ടർ എത്തി പരിശോധിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്​റ്റ്​മോർട്ടത്തിന്​ ശേഷം ഗാന്ധി ഹോസ്​പിറ്റലിൽ മോർച്ചറിൽ സൂക്ഷിച്ചിരിക്കുകയാണ്​. ​

തൊഴിലുടമകൾ ഭക്ഷണവും പാർപ്പിടവും നൽകില്ലെന്ന്​ അറിയിച്ചതോടെ തങ്ങൾ സ്വന്തം ഗ്രാമത്തിലേക്ക്​ മടങ്ങുകയായിരുന്നുവെന്ന്​ സംഘത്തിലുണ്ടായിരുന്ന തമിഴ്​നാട്​ സ്വദേശി സത്യ പറഞ്ഞു. ‘‘മൂന്നു ദിവസം നടന്നു. ചിലർ ഭക്ഷണവും വെള്ളവും തന്നു സഹായിച്ചു. സാധനങ്ങൾ കൊണ്ടുപോയി മടങ്ങുന്ന ട്രക്ക്​ ഡ്രൈവർമാർ കയറ്റി കൊണ്ടുപോയി. എന്നാൽ പലയിടത്തും പൊലീസ്​ തടഞ്ഞ്​ ഞങ്ങളെ ഇറക്കി വിടുകയും ചിലയിടത്ത്​ ട്രക്ക്​ ഡ്രൈവർമാരെ മർദിക്കുകയും ചെയ്​തു’’-സത്യ പറഞ്ഞു.

നാഗ്​പൂർ -തെലങ്കാന റൂട്ടിൽ 38 മുതൽ 40 ഡിഗ്രിവരെയാണ്​ ചൂട്​. യാത്രയിൽ പലരും കുഴഞ്ഞുവീണതായും സംഘത്തിലുള്ളവർ പറയുന്നു. സെക്കന്തറാബാദിലെ ക്യാമ്പിൽ കഴിയുന്നവർക്ക്​ സ്വന്തം വീടുകളിൽ എത്തണം. ‘‘ഇവിടെ ഭക്ഷണവും കിടക്കാനുള്ള ഇടവും നൽകുന്നുണ്ട്​. എങ്കിലും ഞങ്ങൾക്ക്​ വീട്ടിലെത്തണം. വാഹന സൗകര്യവും വീട്ടിലേക്ക്​ പോകാനുള്ള അനുമതിയും നൽകണം. ഇല്ലെങ്കിൽ ഞങ്ങൾക്ക്​ നടന്നുതന്നെ പോകേണ്ടി വരും’’- ക്യാമ്പിലുള്ളവർ പറയുന്നു.

രാജ്യത്ത്​ ലോക്ക്​ഡൗൺ പ്രഖ്യാപിച്ചതോടെ അന്തർ സംസ്ഥാന തൊഴിലാളികൾ പ്രതിസന്ധിയിലാവുകയായിരുന്നു. സ്വന്തം ഗ്രാമങ്ങളിലേക്ക്​ തിരിച്ചുപോകാൻ രാജ്യത്തി​​െൻറ പലയിടങ്ങളിൽ നിന്നായി ആയിരകണക്കിന്​ തൊഴിലാളികൾ കാൽനടയായി മടങ്ങി. ചിലർ ലോഗേഷിനെ പോലെ യാത്രമധ്യേ മരിച്ചു വീണു. തുടർന്ന്​ കേന്ദ്രസർക്കാർ തൊഴിലാളികളെ പാർപ്പിക്കാനും ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നൽകാനും സംസ്ഥാനങ്ങളോട്​ ആവശ്യപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsMigrant workerscovid 19
News Summary - Tamil Nadu Man's 500-km Walk Amid Lockdown Becomes His Last - India news
Next Story