Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഹിന്ദുക്കളുടെ കടകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത ഹിന്ദുമുന്നണി നേതാവ് തമിഴ്നാട്ടിൽ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

ചെന്നൈ: അഹിന്ദുക്കളുടെ കടകൾ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ലഘുലേഖ വിതരണം ചെയ്തയാളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു മുന്നണിയുടെ ജില്ലാ കോർഡിനേറ്റർ ശക്തിവേലാണ് അറസ്റ്റിലായത്. ദീപാവലിക്ക് അഹിന്ദുക്കളുടെ കടകളിൽ നിന്ന് സാധനം വാങ്ങരുതെന്ന് ആവശ്യപ്പെടുന്ന ലഘുലേഖകൾ ഇയാൾ വിതരണം ചെയ്തിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെയും ഇയാൾ ലഘുലേഖകൾ പ്രചരിപ്പിച്ചിരുന്നു. ശക്തിവേലിനെതിരെ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രു​തയുണ്ടാക്കിയതിന് സെക്ഷൻ 153 എ പ്രകാരമാണ് പ്രധാനമായും കേസെടുത്തിരിക്കുന്നത്.പൊതുദ്രോഹത്തിന് കാരണമായ പ്രസ്താവനകൾ നടത്തിയതിന് 505 ഐ.പി.സി പ്രകാരവും കേസെടുത്തിട്ടുണ്ട്.

നേരത്തെ സമാനമായ രീതിയിൽ കർണാടകയിലും അഹിന്ദുക്കളുടെ കടകൾ ബഹിഷ്കരിക്കണമെന്ന ആവശ്യം ഹിന്ദുത്വവാദികൾ ഉയർത്തിയിരുന്നു. മംഗളൂരുവിലാണ് മറ്റ് മതസ്ഥരുടെ കടകളിൽ നിന്ന് സാധനം വാങ്ങരുതെന്ന ആവശ്യവുമായി സംഘപരിവാർ ശക്തികൾ രംഗത്തെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tamil Nadu man demanding boycott of shops run by non Hindus; arrested
Next Story