Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ...

തമിഴ്​നാട്ടിൽ ലോക്​ഡൗൺ വീണ്ടും നീട്ടി

text_fields
bookmark_border
തമിഴ്​നാട്ടിൽ ലോക്​ഡൗൺ വീണ്ടും നീട്ടി
cancel

ചെന്നൈ: തമിഴ്​നാട്ടിൽ ലോക്​ഡൗൺ ജൂൺ 21 വരെ നീട്ടി. കൂടുതൽ ഇളവുകൾ നൽകിയാണ്​ ലോക്​ഡൗൺ നീട്ടിയത്​. ചെന്നൈ അടക്കമുള്ള തമിഴ്​നാട്ടിലെ മിക്കപ്രദേശങ്ങളിലും കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വലിയ കുറവ്​ രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്​ കൂടുതൽ ജില്ലകളിൽ ഇളവ്​ നൽകാൻ മുഖ്യമന്ത്രി എം.കെ സ്​റ്റാലിൻെറ നേതൃത്വത്തിൽ കൂടിയ യോഗം തീരുമാനിച്ചത്​.

അതെ സമയം കോയമ്പത്തൂർ,നീലഗിരി,തിരുപ്പൂർ,ഈറോഡ്​,കരുർ,നാമക്കൽ,തഞ്ചാവൂർ, തിരുവരൂർ,നാഗപ്പട്ടണം,മൈലാട്​ദുരൈ എന്നിവക്ക്​ ഇളവുകൾ നൽകിയിട്ടില്ല.

ഇളവുകൾ നൽകിയ 27 ജില്ലകളിലെ സ്​കൂളുകൾ,കോളജുകൾ എന്നിവയുടെ ഓഫീസുകൾ തുറന്ന്​ പ്രവർത്തിക്കാൻ അനുമതി നൽകി.

കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക്​ 50 ശതമാനം ജീവനക്കാരുമായി തുറന്ന്​ പ്രവർത്തിക്കാം. വ്യവസായ സ്ഥാപനങ്ങൾക്ക്​ 33 ശതമാനം ജീവനക്കാരുമായി തുറന്ന്​ പ്രവർത്തിക്കാം. ഐ.ടിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക്​ 20 ശതമാനം ജീവക്ക​ാരോ അല്ലെങ്കിൽ പത്ത്​ ജീവനക്കാരുമായോ തുറന്ന്​ പ്രവർത്തിക്കാം. തുടങ്ങി നിരവധി ഇളവുകളാണ്​ നിലവിൽ നൽകിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadulockdown
News Summary - Tamil Nadu lockdown extended with more relaxations
Next Story