Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
തമിഴ്​നാട്​ രാജ്യദ്രോഹികളുടെ അഭയകേന്ദ്രം -ബി.ജെ.പി
cancel
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്​...

തമിഴ്​നാട്​ രാജ്യദ്രോഹികളുടെ അഭയകേന്ദ്രം -ബി.ജെ.പി

text_fields
bookmark_border

ന്യൂഡൽഹി: തമിഴ്​നാട്​ രാജ്യദ്രോഹികളുടെ അഭയ കേന്ദ്രമാണെന്ന്​ ബി.ജെ.പി ദേശീയ പ്രസിഡൻറ്​ ജെ.പി നഡ്ഡ. സംസ്ഥാന ഭരണകൂടവും ഡി.എം.കെയും രാജ്യതാൽപര്യത്തിന്​ വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക്​ അഭയമൊരുക്കുകയാണെന്നും നഡ്ഡ കൂട്ടിച്ചേർത്തു.

ബി.ജെ.പി തമിഴ്​നാട്​ എക്​സിക്യൂട്ടീവ്​ കമ്മിറ്റി യോഗത്തെ വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യവേയാണ്​ നഡ്ഡ അഭിപ്രായ പ്രകടനം നടത്തിയത്​. ഡി.എം.കെക്കെതിരായ പരാമർശത്തിൽ കൗതുകമില്ലെങ്കിലും ബി.ജെ.പിയുമായി സഹകരിച്ചുപോരുന്ന അണ്ണാ ഡി.എം.കെ സർക്കാരിനെതിരായ പ്രസ്​താവന രാഷ്​ട്രീയ കേന്ദ്രങ്ങളിൽ ആശ്ചര്യമുയർത്തി.

ദേശീയ താൽപര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഇത്തരം ശക്തികൾക്ക്​ കനത്ത തിരിച്ചടി നൽകണമെന്ന്​ നഡ്ഡ അഭിപ്രായപ്പെട്ടിരുന്നു. പ്രമുഖ വ്യക്തികൾ ബി.ജെ.പിയിൽ ചേരുന്നത്​ ഉറപ്പാക്കണമെന്നും പ്രാദേശിക വിഷയങ്ങളിൽ ഇടപെടണമെന്നും സംസ്ഥാന ഭാരവാഹികളോട്​ നഡ്ഡ ആവശ്യപ്പെട്ടു.

പരാമർശത്തിനെതിരെ ഡി.എം.കെ, കോൺഗ്രസ്​ അടക്കമുള്ള കക്ഷികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്​.

Show Full Article
TAGS:tamil Nadu vs bjp jp nadda dmk 
Next Story