Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴക്കെടുതി: തമിഴ്‌നാട്ടിൽ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

text_fields
bookmark_border
മഴക്കെടുതി: തമിഴ്‌നാട്ടിൽ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി
cancel

ചെന്നൈ: അതിശക്തമായ മഴയിൽ തമിഴ്നാട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലും പുതുച്ചേരിയിലും സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു​.

ചെന്നൈ, ചെങ്കല്‍പ്പട്ട്, കടലൂര്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധിയായിരിക്കും, പുതുച്ചേരിയില്‍ ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച അർധരാത്രിക്ക് ശേഷം ചുഴലിക്കാറ്റായി മാറിക്കൊണ്ടിരിക്കുന്ന ‘ഫെംഗൽ’ ചുഴലിക്കാറ്റ് അടുത്ത 2-3 ദിവസത്തേക്ക് തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളിൽ കനത്തതോ മിതമായതോ ആയ മഴക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ വരെ ന്യൂനമര്‍ദ്ദം അതിതീവ്രമായി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തോരാതെ പെയ്യുന്ന മഴ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും പുതുച്ചേരിയിലും കനത്ത ദുരിതം സമ്മാനിച്ചിരിക്കുകയാണ്.

പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസാമി എന്നിവരുടെ നേതൃത്വത്തില്‍ മഴ നേരിടാനുള്ള തയാറെടുപ്പുകള്‍ വിലയിരുത്തി. അതിനിടെ, കടലൂർ ജില്ലയിൽ നിന്ന് ആറ് മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി . മൽസ്യത്തൊഴിലാളികൾ ബോട്ടുകളിൽ കടലിൽ ഇറങ്ങുകയും മോശം കാലാവസ്ഥയെ തുടർന്ന് ബോട്ടുകൾ മുങ്ങുകയുമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tamil Nadu in rains; Today is a holiday for schools
Next Story