Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഴിമതിക്കേസിൽ...

അഴിമതിക്കേസിൽ തമിഴ്നാട് മുൻ മന്ത്രിക്കെതിരെ കുറ്റപത്രം

text_fields
bookmark_border
Tamil Nadu in corruption case Charge sheet against former minister
cancel

ചെ​ന്നൈ: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദി​ച്ച കേ​സി​ൽ ത​മി​ഴ്നാ​ട്ടി​ലെ മു​ൻ ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി​യും നി​ല​വി​ലെ എ.ഐ.ഡി.എം.കെ എം.​എ​ൽ.​എ​യു​മാ​യ ആ​ർ. കാ​മ​രാ​ജി​നെ​തി​രെ വി​ജി​ല​ൻ​സ് കു​റ്റ​പ​ത്രം. കാ​മ​രാ​ജി​ന്റെ ര​ണ്ട് മ​ക്ക​ള​ട​ക്കം ആ​റു​പേ​ർ​ക്കെ​തി​രെ​യാ​ണ് തി​രു​വാ​രൂ​ർ യൂ​നി​റ്റ് വി​ജി​ല​ൻ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. 58 കോ​ടി രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്തു​ക്ക​ൾ വി​ജി​ല​ൻ​സ് ക​ണ്ടു​കെ​ട്ടി​യി​രു​ന്നു.

കാ​മ​രാ​ജി​​ന്റ മ​ക്ക​ളാ​യ ഡോ. ​എം.​കെ. ഇ​നി​യ​ൻ, ഡോ. ​കെ. ഇ​ൻ​പ​ൻ എ​ന്നി​വ​രു​ടെ പേ​രി​ൽ ശ്രീ ​കാ​മാ​ച്ചി മെ​ഡി​ക്ക​ൽ സെ​ന്റ​ർ നി​ർ​മി​ച്ച​തി​ൽ 127 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന​ത്തി​ന് സ്രോ​ത​സ്സ് കാ​ണി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. എ​ൻ.​എ.​ആ​ർ.​സി ഹോ​ട്ട​ൽ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്റെ ഓ​ഹ​രി​ക​ൾ സ​മ്പാ​ദി​ച്ച​താ​യും ഹോ​ട്ട​ലി​ന്റെ പേ​രി​ൽ സ്വ​ത്തു​ക്ക​ൾ വാ​ങ്ങി​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. അ​ടു​ത്ത കൂ​ട്ടാ​ളി​ക​ളാ​യ ആ​ർ. ച​ന്ദ്ര​കാ​ശ​ൻ, ബി. ​കൃ​ഷ്ണ​മൂ​ർ​ത്തി, ആ​ർ. ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​രും പ്ര​തി​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corruption casetamil nadu minister
News Summary - Tamil Nadu in corruption case Charge sheet against former minister
Next Story